ഫഹദ് ഫാസിലിന്റെ " അതിരൻ " മികച്ച സിനിമ . സായി പല്ലവിയുടെ അഭിനയം സിനിമയുടെ ഹൈലൈറ്റ്.

ചെറിയ ഇടവേളയ്ക്ക് ശേഷം സെഞ്ച്വറി  നിർമ്മിക്കുന്ന        125-ാമത്  ചിത്രമാണ് " അതിരൻ " നവാഗതനായ വിവേക് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഫഹദ് ഫാസിലും , സായി പല്ലവിയും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. 

ഒരു ഹിൽ സ്റ്റേഷനിലെ വിജനമായ മലഞ്ചെരുവിൽ പ്രവർത്തിക്കുന്ന മെന്റൽ അസൈലത്തിലാണ് സിനിമയുടെ കഥ പറയുന്നത്. 1967-ൽ സിനിമയുടെ തുടക്കം , പെട്ടെന്ന് തന്നെ ഏഴുപതുകളിലേക്ക് കഥ കടക്കുകയാണ്. 

ആശുപുത്രിയിലെ ദുരുഹതകൾ അന്വേഷിക്കനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മനശാസ്ത്ര വിഭാഗം ഡോക്ടർ  മേലേടത്ത് കണ്ണൻ നായർ (ഫഹദ് ഫാസിൽ) എത്തുന്നു. ഹോസ്പിറ്റലിന്റെ      നിഡൂതകൾ പൊളിക്കാനും നിത്യാദേവി കാർത്തിക തിരുനാൾ തമ്പുരാട്ടിയെ ( സായി പല്ലവി ) മോചിപ്പിക്കാൻ എം.കെ. നായർ ശ്രമിക്കുന്നു. അതിനെതിരെ എം.കെ. നായരെ തുരത്താനും, അപായപ്പെട്ടുത്താനും ഡോ. ബഞ്ചമിൻ ഡയസ് ( അതുൽ കുൽക്കരണി ) നടത്തുന്ന ശ്രമങ്ങളാണ് സിനിമ പറയുന്നത്. 

സൈകോ ത്രില്ലറായോ,  ഹൊറർ മൂവിയായോ ഒക്കെയാണ് സിനിമ മുന്നോട്ട് പോകുന്നത്.അതിരനിൽ ഒരു കൊലപാതക മിസ്റ്ററിയും ഉണ്ട് . 

ഓട്ടിസവും, കളരി വഴക്കവും ഒരേ സമയം വിരൽതുമ്പിലെ ചലനങ്ങളിൽ പിടയുന്നത് വിസ്മയമായി തിരുന്നു. സായി പല്ലവിയുടെ നിത്യാദേവിയുടെ  അഭിനയം എടുത്ത് പറയാം. 

നിഡുതകളെ കണ്ണുകളിൽ ഒളിപ്പിച്ചുള്ള ഫഹദ് ഫാസിലിന്റെ ഓരോ ചലനങ്ങളും പ്രേക്ഷകരെ അമ്പരിപ്പിച്ച് കൊണ്ടിരിക്കും. 

അതുൽ കുൽക്കരണിയുടെ ഡോ. ബഞ്ചമിൻ ഡയസാണ് സിനിമയുടെ മറ്റൊരു ഘടകം.  ക്ലൈമാക്സിൽ എത്തുന്ന യഥാർത്ഥ എം.കെ. നായരായി പ്രകാശ് രാജ്  തിളങ്ങി. ലെനയുടെ രേണുകയും മികവുറ്റതായിട്ടുണ്ട്. 

പുതുമയാർന്ന ആവിഷ്കരണം കൊണ്ട് സംവിധായകൻ ഒരോ പ്രേക്ഷകരെയും ഞെട്ടിച്ചിരിക്കുകയാണ്. വിദേശ സിനിമകളുടെ സ്വാധീനം ഫ്രെയിമുകൾക്ക് സാക്ഷ്യം  പറയുന്നു. കഥ സംവിധായകന്റെ തന്നെയാണ്. പുതുമുഖ സംവിധായകൻ എന്ന നിലയിൽ വിവേക്  ഏറെ  ശ്രദ്ധിക്കപ്പെട്ടു .

ത്രില്ലർ മൂവിയുടെ മുഡിനൊത്ത് ജിബ്രാൻ  പശ്ചാത്തല സംഗീതം ഒരുക്കിയപ്പോൾ ,അനുമുത്തേടന്റെ ഓരോ ഫ്രെയിമുകളും സിനിമയുടെ മാറ്റ് കൂട്ടുന്നു. പി.എഫ് മാത്യൂസിന്റെ തിരക്കഥയും ,സംഭാഷണവും കെട്ടുറപ്പ് ഉള്ളതാണ്. 

രഞ്ജി പണിക്കർ , വി.കെ.ബൈജു ,നന്ദു,  പി. ബാലചന്ദ്രൻ , സുദേവ് നായർ, അജയ് നടരാജൻ, വിജയ് മോനോൻ , രാജേഷ് ശർമ്മ , ശിവദാസ് ,  ടെൻസോ , ശാന്തികൃഷ്ണ ,  സുരഭി ലക്ഷ്മി, ജയപ്രകാശ് കൂളൂർ, ലിയോന്നാ ലിഷോയി , രമദേവി എന്നിവരും ഈ സിനിമയിൽ അഭിനയിക്കുന്നു. 

ഗാനരചന വിനായക് ശശികുമാറും, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരനും, സംഗീതം പി.എസ്. ജയഹരിയും , എഡിറ്റിംഗ് അയൂബ്ഖാനും നിർവ്വഹിക്കുന്നു. 

" അതിരൻ " സെഞ്ച്വറി ഫിലിംസാണ് തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്. മികച്ച സിനിമയുടെ ഗണത്തിൽ " അതിരനെ" ഉൾപ്പെടുത്താം. പുതുമ തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. 

Rating : 4 / 5.
............................................................
സലിം പി. ചാക്കോ .
............................................................

No comments:

Powered by Blogger.