ഡബ്ബിംഗ് ആർട്ടിസ്റ്റ് ആനന്ദവല്ലി സി.ആർ ( 62 ) അന്തരിച്ചു.


ഡബ്ബിംഗ്  ആർട്ടിസ്റ്റ് ആനന്ദവല്ലി    ( 62 ) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം . നിരവധി മലയാള ചിത്രങ്ങൾക്ക് ഡബ്ബ് ചെയ്തിട്ടുണ്ട്. 1992 ൽ " ആധാരം " എന്ന ചിത്രത്തിൽ ഗീതയ്ക്കു വേണ്ടി ശബ്ദം നൽകിയതിന് സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു. 

" ദേവി കന്യാകുമാരി "  എന്ന ചിത്രത്തിൽ രാജശ്രീയ്ക്ക് ശബ്ദം നൽകി കൊണ്ടാണ് തുടക്കം. " മഞ്ഞിൽ വിരിഞ്ഞ പൂക്കൾ " എന്ന സിനിമയിൽ പൂർണ്ണിമ ജയറാമിനും, " തൂവാനത്തുമ്പികൾ " എന്ന സിനിമയിൽ സുമലതയ്ക്ക് വേണ്ടിയും ശബ്ദം നൽകിയിട്ടുണ്ട്. 

റൗഡി രാജമ്മ, അനുപല്ലവി, അങ്ങാടി, കള്ളൻ പവിത്രൻ , തൃഷ്ണ, അഹിംസ , നാഗമoത്തു തമ്പുരാട്ടി , ഈ നാട് , ഓളങ്ങൾ ,പടയോട്ടം , ജോൺ ജാഫർ ജനാർദ്ദനൻ, ആമൃതഗീതം, ആ ദിവസം, കുയിലിനെ തേടി, മുത്താരം കുന്ന് പി.ഒ തുടങ്ങിയ ചിത്രങ്ങളിൽ ഡബ്ബിംഗ്  ആർട്ടിസ്റ്റായി പ്രവർത്തിച്ചിട്ടുണ്ട് .സിരിയലുകൾക്കു വേണ്ടിയും ഡബ്ബിംഗ് ചെയ്തിട്ടുണ്ട്. 

കാട്, എണിപ്പടികൾ , കന്യാകുമാരി, യൗവ്വനം, സ്വാമി അയ്യപ്പൻ , സ്വപ്നാടനം, ഹൃദയം ഒരു ക്ഷേത്രം , ചോറ്റാനിക്കര അമ്മ ,അംബ അംബിക അംബാലിക, സർവ്വേകല്ല്, ശ്രീ മുരുകൻ, പിന്നെയും പൂക്കുന്ന കാട്, ഗുരുദക്ഷിണ, കഥ ഇതുവരെ , വഴിയോര കാഴ്ചകൾ , അബ്കാരി, പ്രിയപ്പെട്ട കുക്കു , കളിവീട് തുടങ്ങി നിരവധി സിനിമകളിലും  അഭിനയിച്ചിട്ടുണ്ട്. 
എ.  ഐ. ആർ അനൗൺസറും ആയിരുന്നു ആനന്ദവല്ലി. 

No comments:

Powered by Blogger.