ഓശാനാ തിരുനാൾ ആശംസകളുമായി ദുൽഖർ സൽമാന്റെ " ഒരു യമണ്ടൻ പ്രേമകഥ " . ഏപ്രിൽ 25ന് തീയേറ്ററുകളിൽ എത്തും

ദുൽഖർ സൽമാനെ നായകനാക്കി ബി.സി. നൗഫൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് " ഒരു യമണ്ടൻ പ്രേമ കഥ " . 
ആരാധകർക്ക് സന്തോഷമേകി ഈ സിനിമയിലൂടെ വിണ്ടും ദുൽഖർ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു. തെലുങ്ക്, തമിഴ്, ഹിന്ദി ചിത്രങ്ങളുടെ ഭാഗമായതോടെ മലയാള ചിത്രം വൈകുന്നതായി ആരാധർക്ക് പരിഭവം ആയിരുന്നു, ഈ വർഷം അഭിനയിക്കുന്ന ആദ്യ ചിത്രമാണിത് .

ദുൽഖർ സൽമാൻ ലല്ലുവായും, സൗബിൻ സാഹിർ വിക്കിയായും, വിഷ്ണു ഉണ്ണിക്യഷ്ണൻ ഡെന്നി സെബാസ്റ്റ്യനായും, സംയുക്ത മേനോൻ ജസ്നയായും , സലിം കുമാർ പാൻഞ്ചികുട്ടനായും വേഷമിടുന്നു. 

ബിബിൻ ജോർജ്,  നിഖില വിമൽ , ജാനകി സുധീർ, ധർമജൻ ബോൾഗാട്ടി, രഞ്ജി പണിക്കർ , ഹരിപ്രസാദ് എം.ജി യും ഈ സിനിമയിൽ അഭിനയിക്കുന്നു. 

 നാദിർഷ സംഗീതവും .ഛായാഗ്രഹണം പി. സുകുമാറും, എഡിറ്റിംഗ് ജോൺക്കുട്ടിയും   നിർവ്വഹിച്ചിരിക്കുന്നു. ആന്റോ ജോസഫാണ് ചിത്രം നിർമ്മിക്കുന്നത് .

കോമഡി, അക്ഷൻ ചിത്രമാണിത്. അമർ അക്ബർ അന്തോണി , കട്ടപ്പനയിലെ ഋതിക്ക് റോഷൻ എന്നി സിനിമകൾക്ക് ശേഷം വിഷ്ണു ഉണ്ണികൃഷ്ണനും, ബിബിൻ ജോർജ്ജും  ചേർന്നാണ് രചന നിർവ്വഹിച്ചിരിക്കുന്നത്. 

" ഒരു യമണ്ടൻ പ്രേമകഥ " - ഇത് നിങ്ങൾ ഉദ്ദേശിച്ച കഥ തന്നെ ..... ഏപ്രിൽ 25ന് തീയേറ്റുകളിൽ എത്തും. 

സലിം പി. ചാക്കോ .

No comments:

Powered by Blogger.