"CONFESSIONS OF CUCKOOS "

മലയാള സിനിമയിലേക്ക് ഒരു ആഗോള വിഷയത്തെ ആസ്പദമാക്കി ഒരു സിനിമ വരുന്നു. ''CONFESSIONS OF CUCKOOS''.  ഡൽഹി ബെല്ലി, ബ്ലാക്മെയ്ൽ , ഫോഴ്സ് മുതലായ ഹിറ്റ് ബോളിവുഡ് സിനിമകളുടെ ഡയറക്ടർ അഭിനയ് ദിയോ യുടെ അസിസ്റ്റന്റ് ആയിരുന്ന ജയ് ജിതിൻ പ്രകാശ് ആണ് ഈ സിനിമയുടെ സംവിധായകൻ.

 23 ഫീറ്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അർജുൻ രവീന്ദ്രൻ നിർമിക്കുന്ന ഈ നായിക പ്രാധാന്യമുള്ള സിനിമയിൽ വിമാനം, പ്രേതം 2 എന്നീ സിനിമകളിലൂടെ മലയാളി  പ്രേക്ഷകരുടെ മനം കവർന്ന ദുർഗ്ഗ കൃഷ്ണ ആണ് നായിക. 

അർജുൻ നന്ദകുമാർ, വി കെ പ്രകാശ് , അഭിജ ശിവകല പോലെയുള്ള താരനിര അണിനിരക്കുന്നു. കഥ : ദിനേഷ് നീലകണ്ഠൻ, ക്യാമറ : ആന്റണി ജോ, മ്യൂസിക് : അലോഷി & ഷെയ്ഖ് ഇലാഹി, മേക്ക് അപ്പ്  : റോണി വെള്ളത്തൂവൽ . ചിത്രത്തിന്റെ ഷൂട്ടിംഗ് കാക്കനാട്, കോതമംഗലം പരിസരങ്ങളിൽ പുരോഗമിച്ചു കൊണ്ടിരിക്കുന്നു.

No comments:

Powered by Blogger.