" ലൂസിഫർ " മലയാള സിനിമ ചരിത്രം തിരുത്തും ". പൃഥിരാജ് സുകുമാരന്റെ സംവിധാന മികവ്. മോഹൻലാലിന്റെ മികച്ച അഭിനയം.



മോഹൻലാലിനെ നായകനാക്കി നടൻ പൃഥിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് " ലൂസിഫർ ". പൃഥിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് വൻ വരവേൽപ്പാണ്  പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത് .

"ലുസിഫർ " ഒരു പൊളിറ്റിക്കൽ ത്രില്ലർ മൂവിയാണ്. സ്റ്റീഫൻ നെടുമ്പുള്ളി എന്ന രാഷ്ട്രീയ പ്രവർത്തകനെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. സംവിധായകൻ പ്രിഥിരാജ് സുകുമാരൻ സെയ്ദ് മസൂദായി വേഷമിടുന്നു. 

ലൂസിഫറിന്റെ ഇതിവൃത്തം ,സ്പർശത്തിൽ നിന്ന് പുറത്താക്കപ്പെട്ട ദൈവത്തിന്റെ പ്രിയങ്കരനായ മാലാഖ എന്ന ബേസിക് തിമിൽ നിന്നുള്ളതാണ്. ഈ ചിത്രത്തിലെ സ്റ്റീഫൻ നെടുമ്പുള്ളി എന്ന കഥാപാത്രത്തെ ഇതുമായി ഏങ്ങനെ ബന്ധപ്പെടുത്തിയിരിക്കുന്നു എന്നതാണ് ഉത്തരവും .

മോഹൻലാലിന്റെ  ആക്ഷൻ രംഗങ്ങളാണ് സിനിമയുടെ ഹൈലൈറ്റ്. മുരളി ഗോപിയുടെ കിടിലൻ സംഭാഷണങ്ങളും, കഥാപാത്രങ്ങളെ പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കുന്ന രീതിയും നന്നായിട്ടുണ്ട്. യുവതാരം പൃഥിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ തന്നെ അദ്ദേഹത്തിന്റെ സംവിധാന മികവ് എടുത്ത് പറയാം. 

രാഷ്ടീയ ചതുരംഗ കളികൾ തുടങ്ങുന്നു.  ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ, കള്ളൻമാർ , കുതികാൽ വെട്ടികൾ, ഇരിപ്പിടം താങ്ങികൾ എന്നിവർ ഒന്നിന് പിറകെ ഒന്നായി ചിലപ്പോൾ കൂട്ടത്തോടെയും ചുറ്റും ഉണ്ട് .

മുഖ്യമന്ത്രി പി.കെ രാമദാസിന്റെ മൃതദേഹം കാണാൻ സ്റ്റീഫൻ എത്തുമ്പോൾ ഉണ്ടാവുന്ന ഓട്ടം കേട്ട് " എന്താടോ, പ്രൈം മിനിസ്റ്റർ  എത്തിയോ " എന്നുയർന്നു  കേട്ട  ചോദ്യം മതി സ്റ്റീഫന്റെ വരവിനെപ്പറ്റി കൂടുതൽ ഒന്നും പറയേണ്ട കാര്യമില്ല.

വിവേക് ഒബ്റോയ് ( ബോബി ) , ഇന്ദ്രജിത്ത്  സുകുമാരൻ ( ഗോവർദ്ധൻ ) ,ടോവിനോ തോമസ് ( ജതിൻ രാംദാസ് )  , മഞ്ജു വാര്യർ ( പ്രിയദർശിനി       രാംദാസ്  ), കലാഭവൻ ഷാജോൺ ( അലോഷി ജോസഫ് ) , നൈല ഉഷ ( അരുന്ധതി)  , സാനിയ ഇയ്യപ്പൻ ( ജാൻവി )  , നന്ദു  ( പി. എസ്. പീതാംബരൻ ) ,സായികുമാർ ( മഹേഷ് വർമ്മ ) ,  ബൈജു സന്തോഷ് ( മുകുന്ദൻ )  , ബാല ( ഭദ്രൻ)  , സച്ചിൻ കേദാക്കർ ( പി.കെ രാംദാസ് ) , ആദിൽ ഇബ്രാഹിം ( റിജു)  , ജിനു ജോൺ ( സഞ്ജീവ്)  ,  ശിവജി ഗുരുവായൂർ ( മേടയിൽ രാജൻ) , ജോൺ വിജയ് (മയിൽവർണ്ണൻ ) , സംവിധായകൻ ഫാസിൽ (ഫാ : നെടുംബള്ളി) ,  കൈനകരി തങ്കരാജ് ( നെടുംമ്പളളി ക്യഷ്ണൻ ) , അനീഷ് ജി. മോനോൻ ( സുമേഷ് ) ,ഷോൺ റോമി ( അപർണ്ണ ) , മുരുകൻ ( മുത്തു) , മാസ്റ്റർ ആദർശ് ( സ്റ്റീഫൻ ) ,അഞ്ജലീന ( പ്രിയദർശിനി ) , ഹെലൻ ( റാഫേൽ ) , അഭിമന്യു ( റോബി) ,
എന്നിവരും വേഷമിടുന്നു. 
 സിജോയ് വർഗ്ഗീസ് , പാർവ്വതി   നായർ, മാലാ പാർവ്വതി, താരാ കല്യാൺ , നിർമ്മാതാവ് ആന്റണി പെരുംമ്പാവൂർ  എന്നിവരും ലൂസിഫറിൽ അഭിനയിക്കുന്നു. 


രചന മുരളി ഗോപിയും , സംഗീതം ദീപക് ദേവും, ഛായാഗൃഹണം സുജിത് വാസുദേവും, എഡിറ്റിംഗ് ശ്യാംജിത്ത് മുഹമ്മദും ,കലാസംവിധാനം മോഹൻദാസും, നിർവ്വഹിക്കുന്നു.

നരസിംഹത്തിന് ശേഷം ഇത്രയും മാസ് എൻട്രി മോഹൻലാലിന് ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം. മോഹൻലാൽ ആരാധകരെയും ,സിനിമ പ്രേക്ഷകരെയും ഒരു പോലെ ആവേശം കൊള്ളിക്കുന്ന രീതിയിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. മോഹൻലാലിന്റെയും, ടോവിനോ തോമസിന്റെയും ഇൻട്രോ സീനുകൾ പ്രത്യേക ഫീലാണ് ഉണ്ടാക്കിയിട്ടുള്ളത്. 

ദീപക് ദേവിന്റെ പശ്ചാത്തല സംഗീതം ചിത്രത്തിന് മാറ്റ് കൂട്ടി . സുജിത്ത് വാസുദേവിന്റെ ദൃശ്യങ്ങൾ സിനിമയുടെ നിലവാരം ഉയർത്തി. 

രസികൻ , ഈ അടുത്ത കാലത്ത്, Left Right Left , ടിയാൻ, കമ്മാരസംഭവം എന്നീ ചിത്രങ്ങൾക്ക് ശേഷം മുരളി ഗോപി തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണിത്. 

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് " ലൂസിഫർ " നിർമ്മിക്കുന്നത്. 

തിരുവനന്തപുരം, എറണാകുളം, കുട്ടിക്കാനം  , കൊല്ലം , ലക്ഷദീപ് , മുംബൈ, ബാംഗ്ളുരു , റഷ്യ എന്നിവടങ്ങളിലായിരുന്നു ഷൂട്ടിംഗ്.

മാക്സ് ലാബ് ത്രൂ ആശീർവാദ്  സിനിമാസ് ആണ്  തിയേറ്ററുകളിൽ " ലൂസിഫർ " എത്തിച്ചിരിക്കുന്നത് .

വെളിച്ചത്തിൽ ഒളിച്ച്, ഇരുട്ടിൽ പടർന്ന് ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് അവൻ എത്തി. വലിയ തിന്മയും, ചെറിയ തിന്മയും തമ്മിലുള്ള യുദ്ധമാണ് " ലൂസിഫറി " ന്റെ പ്രമേയം. 

മോഹൻലാൽ, വിവേക് ഒബ്റോയ്, ഇന്ദ്രജിത്ത് സുകുമാരൻ, മഞ്ജു വാര്യർ , സായികുമാർ , കലാഭവൻ ഷാജോൺ എന്നിവർ സിനിമയിൽ   തിളങ്ങി .

നല്ല ക്ലൈമാക്സ് ഒരുക്കാൻ സംവിധായകന് കഴിഞ്ഞത്  സിനിമയ്ക്ക് വലിയ നേട്ടമായി .

Rating : 4 / 5 .

സലിം പി. ചാക്കോ . 

No comments:

Powered by Blogger.