നയൻതാരയുടെ ഇരട്ടവേഷം മികച്ചത് ." ഐറ " ഹൊറർ ത്രില്ലർ മൂവി .


നയൻതാര ആദ്യമായി ഡബിൾ റോളിൽ അഭിനയിക്കുന്ന ചിത്രമാണ് "ഐറ " . രചനയും സംവിധാനവും നിർവ്വഹിക്കുന്നത് സർജുൻ കെ.എം ആണ്.

നയൻതാര ഭവാനിയായും,   യമുനയായും , കലൈയരശൻ അമുദനും  ,  മാതിവൻ ബാല്യകാല അമുദനായും , ഗബ്രില സെല്ലസ് ബാല്യകാല ഭവാനിയായും, യോഗിബാബു  മണിയായും, ക്യഷ്ണ അഭിഷേക് ആദിയായും, ജയപ്രകാശ് യമുനയുടെ അച്ഛനായും, മീര ക്യഷ്ണൻ യമുനയുടെ അമ്മയായും, മാസ്റ്റർ അശ്വന്ത് ബബ് ലു ആയും , കുളപ്പുള്ളി ലീല പാർവ്വതി മുത്തശ്ശിയായും വേഷമിടുന്നു.  

നയൻതാരയുടെ 63- മത് ചിത്രമാണിത്. ഭവാനി എന്ന ഏകാന്ത നായികയുടെ മാനസിക സംഘർഷങ്ങളും , ആഗ്രഹാഭിലാഷങ്ങളും ,സ്വപ്നങ്ങളും ഒക്കെ ചേരുന്നതാണിസിനിമ. 

തന്നെയും തന്റെ ചുറ്റുപാടുകളെയും കീഴ്പ്പെടുത്തുന്ന സുന്ദര സംഗീതം പോലെയാണ്  ഭവാനി എന്ന കഥാപാത്രം പ്രത്യക്ഷപ്പെടുന്നത്.  സന്ദർഭത്തിനനുയോജ്യമായ ഗാനങ്ങൾ  ഉൾപ്പെടുത്തിയിരിക്കുന്നു .

കോട്ടപ്പടി ജെ. രാജേഷ് നിർമ്മാണവും , ട്രിഡൻറ് ആർട്ട്സ് വിതരണവും ചെയ്യുന്നു .പ്രിയങ്ക രവീന്ദ്രൻ സംഭാഷണവും , സുന്ദരമൂർത്തി കെ. എസ്. സംഗീതവും, സുദർശൻ ശ്രീനിവാസൻ ഛായാഗ്രഹണവും, കാർത്തിക് ജോഗേഷ്എഡിറ്റിംഗും , സംഘട്ടനം മിറക്കിൾ മൈക്കിൾ രാജും, കലാസംവിധാനം ശിവശങ്കറും ,കോസ്റ്റ്യൂം ഡിസൈനർ പ്രീതി നെടുമാരനും നിർവ്വഹിക്കുന്നു .

കെ. ജെ. ആർ സ്റ്റുഡിയോസ് സിനിമ അവതരിപ്പിക്കുന്നു. പത്മപ്രിയ രാഘവനും ,സിദ് ശ്രീറാമും, നവസ് 47 നും, സുന്ദരമൂർത്തി കെ.എസ്. , ശ്രീ രാധ ഭരത് എന്നിവർ ഗാനങ്ങൾ ആലപിക്കുന്നു. താമരൈ, മദൻകാർക്കി, കൂ .കാർത്തിക് എന്നിവരാണ് ഗാനങ്ങൾ എഴുതിയിരിക്കുന്നത് ." അറം " എന്ന ചിത്രത്തിന് ശേഷം കോട്ടപ്പടി ജെ. രാജേഷ് നിർമ്മിക്കുന്ന ചിത്രമാണിത് .

ഭവാനി എന്ന കഥാപാത്രത്തിന്റെ ദ്വിമാന വ്യക്തിത്വം പ്രകടിപ്പിക്കുന്ന ചിത്രമാണിത്. അതു കൊണ്ടു തന്നെ അഭിനയത്തിന് അതിർവരമ്പ് കൽപ്പിക്കാൻ കഴിയില്ല .

നയൻതാരയുടെ അഭിനയം തന്നെയാണ് സിനിമയുടെ       ഹൈലൈറ്റ് . ഹൊറർ പശ്ചാത്തലതിലാണ്  സിനിമ ഒരുക്കിയിരിക്കുന്നത്. 

Rating : 3.5 / 5.

സലിം പി. ചാക്കോ .

No comments:

Powered by Blogger.