കുട്ടികളുടെ സംരക്ഷണവും, പ്രകൃതിയോടുള്ള സമീപനവുമായി " മുട്ടായിക്കള്ളനും മമ്മാലിയും " .


ആദി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ അംബുജാക്ഷൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രമാണ്  " മുട്ടായിക്കള്ളനും മമ്മാലിയും " .

കുട്ടികളുടെ സംരക്ഷണവും പ്രകൃതിയോടുള്ള സമീപനവുമാണ് ചിത്രത്തിന്റെ പ്രമേയം. തൊണ്ണൂറ് കാലഘട്ടത്തിന്റെ കഥ പറയുന്ന കുടുംബചിത്രമാണിത്. 

പുതുമുഖം മാസ്റ്റർ പ്രിൻസ് മമ്മാലിയായി തിളങ്ങി. മാസ്റ്റർ ആകാശും തന്റെ റോൾ നന്നായി അഭിനയിച്ചു. ധര്‍മ്മജന്‍ ബോള്‍ഗാട്ടി, മാമുക്കോയ, കൈലാഷ്, രാജീവ് പിള്ള, സോനാ നായര്‍, ബാബു അന്നൂര്‍, വി.പി രാമചന്ദ്രന്‍, കിഷോര്‍ പീതാംബരന്‍, ദീപിക, അനഘ,  അബുജാക്ഷൻ, സുശീൽ കുമാർ, ഷെഫീഖ്, കണ്ണൂർ ശ്രീലത എന്നിവര്‍ ഈ സിനിമയിൽ അഭിനയിക്കുന്നു.മാധ്യമപ്രവര്‍ത്തകനും കൈരളി ടി വി മാനേജിംഗ് ഡയറക്ടറുമായ ജോണ്‍ബ്രിട്ടാസും അതിഥി താരമായി ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്. 
 
ക്യാമറ റെജി ജോസഫും, എഡിറ്റിംഗ് മെന്റോസ് ആന്റണിയും, സംഗീതം രതീഷ് കണ്ണനും, ലേഖ അബുജാക്ഷനും, 
 തിരക്കഥ, സംഭാഷണം: ലേഖാ അംബുജാക്ഷനും നിർവ്വഹിക്കുന്നു 

ലേഖാ അംബുജാക്ഷനാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.  നനുത്ത ഓർമ്മകൾ സമ്മാനിക്കുന്ന ഈ ചിത്രം രക്ഷിതാക്കൾക്കും ,കുട്ടികൾക്കും ,യുവജനങ്ങൾക്കും,ഒരു പോലെ ആസ്വദിക്കാനാകും. 

 " മുട്ടായിക്കള്ളനും മമ്മാലിയും " എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ ഇതിനോടകം തന്നെ നൂറിലധികം പരസ്യ ചിത്രങ്ങളും നിരവധി സ്റ്റേജ് ഇവന്റ്റ്റ്കളും ടെലിസീരിയലുകളും സംവിധാനം ചെയ്തിട്ടുണ്ട്  അംബുജാക്ഷൻ  നമ്പ്യാര്‍ ഏകാഭിനായ രംഗത്ത് പ്രത്യേക ദേശീയ അംഗീകാരം കരസ്ഥമാക്കിയ ആര്‍ട്ടിസ്റ്റ് കൂടിയാണ്.
 
ഭാര്യയുടെ  എഴുത്ത്,ഭർത്താവിന്റെ സംവിധാനം, തികഞ്ഞ ഒരു കുടുംബചിത്രം എന്ന സവിശേഷതയാണ് ഈ ചിത്രത്തിനുള്ളത്. " 

Rating : 3 / 5.

സലിം പി. ചാക്കോ 

No comments:

Powered by Blogger.