ഫുട്ബോൾ കളിയുടെ ആരവങ്ങൾ നിറഞ്ഞ മനോഹര പ്രണയ ചിത്രമാണ് "ARGENTINA FANS കാട്ടൂർക്കടവ് " .മിഥുൻ മനുവൽ തോമസിന്റെ മികച്ച സംവിധാനം. കാളിദാസും, ഐശ്വര്യായും തിളങ്ങി.

ഫുട്ബോൾ കളിയുടെ ആരവങ്ങളുമായി "ARGENTINA FANS കാട്ടൂർക്കടവ്  " പ്രേക്ഷകരുടെ മുന്നിൽ എത്തി. പ്രശസ്ത കഥാകൃത്ത്  അശോകൻ ചരുവിൽ എഴുതിയ ചെറുകഥയെ അടിസ്ഥാനമാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 


1994 - ലെ ഫുട്ബോൾ ലോകകപ്പിൽ കൊളംബിയയുടെ അന്ദ്രേ എസ്. കോബാർ സെൽഫ് ഗോൾ അടിച്ചു. സ്വന്തം രാജ്യത്തെ മയക്കുമരുന്ന് ലോബി അദ്ദേഹത്തെ വെടിവെച്ച് കൊന്നു. അദ്ദേഹത്തിന് ആണ് ഈ  ചിത്രം സമർപ്പിക്കുന്നത്.  

ലോകകപ്പ് ഫുട്ബോൾ മൽസരങ്ങളുടെ കൊടി ഉയരുന്നതോടെ ആരംഭിക്കുന്ന കളിക്കളത്തിനു പുറത്തെ ആർപ്പുവിളികളിലേക്കും, ആരവങ്ങളിലേക്കും ഫാൻസ് അസോസിയേഷനുകൾ തമ്മിലുള്ള കിട മൽസരങ്ങളിലേക്കും ,അതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങളും ,പ്രാദേശിയ ഏറ്റുമുട്ടലുകളും പ്രണയവർണ്ണങ്ങളും നിറഞ്ഞ കഥാന്തരീക്ഷത്തിലാണ് സിനിമ പറയുന്നത് .

അർജന്റിന ഫാൻസിന്റെ നേതാവ് വിപിനൻ ആണ്. ബ്രസീൽ ഫാൻസിനെ നയിക്കുന്നത് മെഹറുന്നിസ ഖാദർക്കുട്ടിയാണ്. അനു കെ. അനിയൻ നജീബായും, അനീഷ് ഗോപി സുനിമോൻ അരി കുറ്റിയായും , ശ്യാം കാർഗോസ് അജയഘോഷായും, പോൾ  ജോസഫ് രാഘവനായും, ഷിൻസ് ഷാൻ തോമസ് മാഷായും, അർജുൻ രത്തൻ സജീറായും, അസിം ജമാൽ മുനീർ കൊടുവള്ളിയായും വേഷമിടുന്നു. 

 എത് പ്രായക്കാരും ഇഷ്ടപ്പെടുന്ന സിനിമയായിരിക്കും ഇത്. 
കാളിദാസ് ജയറാം നായകനാകുന്ന നാലാമത്തെ ചിത്രമാണിത്. ഐശ്വര്യ ലക്ഷ്മിയാണ് നായിക. കൂടാതെ മൂപ്പതോളം പുതുമുഖങ്ങൾ സിനിമയിൽ അഭിനയികുന്നുണ്ട്. 

ഛായാഗ്രഹണം രണദിവെയും, കഥ അശോകൻ ചരുവിലും ,തിരക്കഥ സംഭാഷണം ജോൺ മന്ത്രിക്കലും, മിഥുൻ മാനുവൽ തോമസും, എഡിറ്റിംഗ് ലിജോ പോളും, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയും ,കലാസംവിധാനം അരുൺ വെഞ്ഞാറംമൂടും, മേക്കപ്പ് റോണക്സ് സേവ്യറും, ഗാനരചന ബി.കെ. നാരായണനും , സംഗീതം ഗോപീ സുന്ദറും നിർവ്വഹിക്കുന്നു .

ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രം സെൻട്രൽ പിക്ച്ചേഴ്സ് വിതരണം ചെയ്തിരിക്കുന്നു. 

വിപിനന്റെ ഓർമ്മകളിൽ അന്ദ്രേ എസ് .കോബാർ വരുന്നതും മാനസിക പിൻതുണ നൽകുന്നതുമൊക്കെ  മനോഹരമായി.  ഫുട്ബോളിനോടുള്ള ഒരു നാടിന്റെ വൈകാരിക ബന്ധം നന്നായി ചിത്രികരിക്കാൻ കഴിഞ്ഞിട്ടുണ്ട്. 

രണദിവയുടെ ഛായാഗ്രഹണവും, ലിജോ പോളിന്റെ എഡിറ്റിംഗും ശ്രദ്ധേയമായി .മിഥുൻ മാനുവൽ തോമസിന്റെ എട്ടാമത്തെ ചിത്രമാണിത്. തിരക്കഥ തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. പുതുമുഖ താരങ്ങൾ മികച്ച നിലവാരം പുലർത്തി. ഗാനങ്ങൾ ശ്രദ്ധേയമായി . ഇടതുപക്ഷ രാഷ്ടീയം പറയാനും ശ്രമിച്ചിട്ടുണ്ട്. 

ഐശ്വര്യാ ലക്ഷ്മി അഭിനയിക്കുന്ന അഞ്ചാമത്തെ ചിത്രമായ ഈ സിനിമയും ഹിറ്റ് ആകും എന്ന് ഉറപ്പാണ് .

എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന സിനിമ ആയിരിക്കും " ARGENTINA FANS കാട്ടൂർക്കടവ് " .

Rating : 3.5 / 5.
സലിം പി. ചാക്കോ . No comments:

Powered by Blogger.