" ഓട്ടം" നാളെ ( മാർച്ച് 8 ) തീയേറ്ററുകളിലേക്ക്.


നവാഗതനായ സാം സംവിധാനം ചെയ്യുന്ന ചിത്രമാണ് " ഓട്ടം" മാർച്ച് എട്ടിന് തീയേറ്ററുകളിൽ എത്തും .വിജയം നേടുന്നവർക്ക് പിന്നിലെ പരാജിതന്റെ ജീവിതമാണ് " ഓട്ട "ത്തിന്റെ പ്രമേയം. 

നായിക - നായകൻ എന്ന ലാൽ ജോസ് ഷോയിലൂടെ ശ്രദ്ധേയരായ നന്ദു ആനന്ദ് ,റോഷൻ ഉല്ലാസും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ ആകുന്നു. രേണു സൗന്ദർ , മാധുരി , രോഹിണി ,അലൻസിയർ ലേ ലോപ്പസ് , സുധീർ കരമന, കലാഭവൻ ഷാജോൺ, തെസ്നി ഖാൻ , സുധീർ കരമന, മണികണ്ഠൻ ആർ. ആചാരി, രാജേഷ് ശർമ്മ,  ഹരീഷ് , ശശാങ്കൻ, അൽത്താഫ് , ജോളി, സാന്ദ്ര  എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. 

ബ്ളസ്സിയുടെ " കളിമണ്ണിന്" ശേഷം തോമസ് തിരുവല്ലയാണ് " ഓട്ടം'' നിർമ്മിക്കുന്നത്. രചന രാജേഷ് കെ. നാരായണനും, ഛായാഗ്രഹണം പപ്പു,   അനീഷ്ലാൽ എന്നിവരും , ഗാനരചന ശ്രീകുമാരൻ തമ്പിയും, ബി.കെ. ഹരി നാരായണനും, സംഗീതം , ജോൺ പി. വർക്കിയും നിർവ്വഹിക്കുന്നു.


സലിം പി. ചാക്കോ . 

No comments:

Powered by Blogger.