കണ്ണൻ താമരകുളത്തിന്റെ " പട്ടാഭിരാമന്റെ " പൂജ മാർച്ച് 25 ന് എറണാകുളത്ത് . ജയറാം നായകൻ.

" പട്ടാഭിരാമൻ "  
മാർച്ച് 25 പൂജ എറണാകുളത്ത് നടക്കും. 
(സ്ഥലവും  സമയവും  പിന്നാലെ അറിയിക്കും. 27 ന്ഷൂട്ട് തിരുവന്തപുരം ആരംഭിക്കുന്നു .

ദൈവാനുഗ്രഹത്താൽ ജയറാമേട്ടനൊപ്പം നാലാമത്തെ 
സിനിമ ചെയ്യാനുള്ള ഭാഗ്യം ലഭിച്ചിരിക്കുന്നു. 
  
കഴിഞ്ഞ മൂന്ന് സിനിമയും സാമ്പത്തിക ലാഭം നേടിയ സിനിമകളാണ് ആടുപുലിയാട്ടവും  - അച്ചായൻസും നൂറാം (100 ) ദിനം  തികയ്ക്കാനും ആഘോഷിക്കാനും  ദൈവാനുഗ്രഹം ഉണ്ടായി .

മിയ ജോർജ് - ഷീലു എബ്രഹാം എന്നിവരാണ് നായികമാർ .
ബൈജു സന്തോഷും പ്രധാന വേഷത്തിൽ എത്തുന്നു

എന്റെ ജീവിതത്തിലെ വഴിത്തിരിവായ വലിയ വിജയ ചിത്രം ആടുപുലിയാട്ടത്തിനു ശേഷം ജയറാംഏട്ടനും ഷീലു എബ്രഹാം വീണ്ടും പട്ടാഭി രാമനിൽ ഒന്നിക്കുന്നു

അബാം മൂവിസിന്റെ ബാനറിൽ എബ്രഹാം മാത്യു ആണ്         പട്ടാഭിരാമൻ നിർമ്മിക്കുന്നത് 
പുത്തൻ പണം , കനൽ , പുതിയ നിയമം , സോളോ തുടങി നിരവധി ബിഗ്‌ബഡ്ജറ് പ്രോജക്ട് നിർമിച്ച പ്രമുഖ ബാനറാണ് അബാം മൂവീസ് അബാം റിലീസ് പടം തിയേറ്ററിൽ എത്തിക്കുന്നു

മാധുരി (ജോസഫ് ) , പാർവതി നമ്പ്യാർ , ലെന എന്നിവർ ശക്തമായ സ്ത്രീ കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു ,ഹരീഷ് കണാരൻ , ധർമജൻ , പിഷാരടി സായികുമാർ  ജെപി , നന്ദു ,ജയൻചേർത്തല ,  കലാഭവൻ പ്രജോദ് ,ഇടവേള ബാബു  ,കുഞ്ചൻ , ബിജുപപ്പൻ , പയ്യന്നൂർ മുരളി , മുഹമ്മദ് ഫൈസൽ ,
,വനിതാകൃഷ്ണചന്ദ്രൻ, ചിത്ര ഷേണായ് ,അഞ്ജലി ,തെസ്നിഖാൻ മറ്റു താരനിർണയം പുരോഗമിക്കുന്നു

ക്യാമറ - രവിചന്ദ്രൻ -കലാസംവിധാനം - സഹസ് ബാല - സംഗീതം - എം ജയചന്ദ്രൻ - ഗാനരചന - കൈതപ്രം - മുരുഗൻ കാട്ടാക്കട -  
എഡിറ്റർ - രജിത് KR  പശ്ചാത്തല സംഗീതം - സാനന്ദ് ജോർജ് മേക്കപ്പ് - സജി കൊരട്ടി , കോസ്റ്റുംസ് - അരുൺ മനോഹർ - അസ്സോസിയേറ്റ് ഡയറക്ടർ - സുരേഷ് ഇളമ്പൽ  - ഹരികുമാർ ഇളയിടത്തു -പ്രൊഡക്ഷൻ. കൺട്രോളർ - ബാദുഷ 
പ്രോഡക്ടൻ എക്സിക്യൂട്ടീവ് - പ്രതാപൻ കല്ലിയൂർ

മനുഷ്യൻ  വെറും കച്ചവട മാർക്കറ്റായി മാറിയ ഒരു കാലഘട്ടം.  നമ്മളറിയാതെ നമ്മളെ വിറ്റുകൊണ്ടിരിക്കുന്ന രാഷ്ട്രീയം . കളറിൽ മുക്കിയ 
ചതിക്കുഴികൾ .നമ്മളിൽ ബഹുഭൂരിപക്ഷവും ഒന്നും 
അറിയാതെ നമ്മുക്ക് ചുറ്റും നടക്കുന്ന കാഴ്ചയുടെ മറ്റൊരു ലോകം ആണ് പട്ടാഭിരാമനിലൂടെ തുറന്നു കാട്ടാൻ ശ്രമിക്കുന്നത് .
അനുഗ്രഹിക്കുക .

പ്രാർത്ഥിക്കുക .

സസ്നേഹം 

കണ്ണൻ താമരക്കുളം

No comments:

Powered by Blogger.