ഗിന്നസ് പക്രുവിന്റെ " ഇളയരാജ " മാർച്ച് 22 ന് തീയേറ്ററുകളിൽ എത്തും.

ഗിന്നസ് പക്രുവിനെ പ്രധാന കഥാപാത്രമായി മാധവ് രാമദാസൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് " ഇളയരാജ ". ഗോകുൽ സുരേഷ്, ദീപക്, ഹരിശ്രീ അശോകൻ, അരുൺ, ജയരാജ് വാര്യർ , തമ്പി ആന്റണി , കലേഷ്, അനിൽ നെടുമങ്ങാട്, ബിനീഷ് ബാബു, സിദ്ധാർത്ഥ് രാജൻ , രോഹിത്, മാസ്റ്റർ ആദിത്യൻ, മാസ്റ്റർ അജിത്ത് , ആൽഫി പഞ്ഞിക്കാരൻ, സിജി എസ്. നായർ, കവിത നായർ, ഭൂവന  , ബേബി ആർദ്ര തുടങ്ങിയവർ അഭിനയിക്കുന്നു. 

സജിത് ക്യഷ്ണ , ജയരാജ് ടി. ക്യഷ്ണൻ , ബിനീഷ് ബാബു എന്നിവരാണ് സിനിമ നിർമ്മിക്കുന്നത് . തിരക്കഥ, സംഭാഷണം സുധീപ് പി, ജോർജ്. സന്തോഷ് വർമ്മ ,ബി കെ. ഹരി നാരായണൻ , ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ , ജ്യോതിഷ് ടി. കാശി എന്നിവർ ഗാന രചനയും, രതീഷ് വേഗ സംഗീതവും, ശ്രീനിവാസ് ക്യഷ്ണ എഡിറ്റിംഗും നിർവ്വഹിക്കുന്നു.

No comments:

Powered by Blogger.