സെഞ്ച്വറി ഫിലിംസിന്റെ 125 - മത് ചിത്രം " അതിരൻ" . ഫഹദ് ഫാസിലും സായ് പല്ലവിയും പ്രധാന വേഷങ്ങളിൽ . സംവിധാനം വിവേക് .

ചെറിയ ഇടവേളയ്ക്ക് ശേഷം സെഞ്ച്വറി കൊച്ചുമോനും, രാജു മാത്യുവും ചേർന്ന്  നിർമ്മിക്കുന്ന  125-മത് ചിത്രമാണ് " അതിരൻ " . 

നവാഗതനായ വിവേക് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഫഹദ് ഫാസിലും , സായ്‌ പല്ലവിയും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. പ്രകാശ് രാജ്, അതുൽ               കുൽകരണി , രഞ്ജി പണിക്കർ , വി.കെ. ബൈജു , നന്ദു,  പി. ബാലചന്ദ്രൻ , സുദേവ് നായർ, അജയ് നടരാജൻ, വിജയ് മോനോൻ , രാജേഷ് ശർമ്മ , ശിവദാസ് ,   ടെൻസോ , ശാന്തികൃഷ്ണ , ലെന, സുരഭി ലക്ഷ്മി, ജയപ്രകാശ് കൂളൂർ, ലിയോന്നാ ലിഷോയി , രമദേവി എന്നിവരും ഈ സിനിമയിൽ അഭിനയിക്കുന്നു. 

കഥ, തിരക്കഥ, സംഭാഷണം പി.എഫ് മാത്യൂസും , ഗാനരചന വിനായക് ശശികുമാറും, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരനും, സംഗീതം പി.എസ്. ജയഹരിയും , ഛായാഗ്രഹണം അനു മുത്തേടത്തും , എഡിറ്റിംഗ്      അയൂബ്ഖാനും നിർവ്വഹിക്കുന്നു. 

വിഷുവിന് " അതിരൻ " സെഞ്ച്വറി ഫിലിംസ് തീയേറ്ററുകളിൽ എത്തിക്കും. 


സലിം പി. ചാക്കോ .

No comments:

Powered by Blogger.