എം.എ.നിഷാദിന്റെ " തെളിവ് - Truth Prevails .... കൊല്ലത്ത് ഷൂട്ടിംഗ് തുടങ്ങി.

എം.എ. നിഷാദിന്റെ പുതിയ ചിത്രം " "തെളിവ് - Truth Prevails  കൊല്ലത്ത് ഷൂട്ടിംഗ് തുടങ്ങി . സംസ്ഥാന ഫിഷറിസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ സ്വിച്ച് ഓൺ നിർവ്വഹിച്ചു. വിജിലൻസ് ഡയറക്ടർ മുഹമ്മദ് യാസിൻ ഐ.പി. എസ്സ് ഫസ്റ്റ് ക്ലാപ്പ് നിർവ്വഹിച്ചു. 

സംവിധായകൻ എം.എ. നിഷാദ് , നിർമ്മാതാവ് പ്രേംകുമാർ പുരുഷോത്തമൻ , നെടുമുടി വേണു, രഞ്ജി പണിക്കർ ഉൾപ്പടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു. 

രചന ചെറിയാൻ കൽപകവാടിയും, ഛായാഗ്രഹണം  നിഖിൽ എസ്. പ്രവീണും ,സംഗീതം കല്ലറ ഗോപനും ,എഡിറ്റർ ശ്രീകുമാരൻ നായരും, ഗാനരചന കെ. ജയകുമാറും, പ്രഭാവർമ്മയും , കലാ സംവിധാനം രാമുവും ,മേക്കപ്പ് മനോജ് അങ്കമാലിയും നിർവ്വഹിക്കുന്നു. സലിം പി. ചാക്കോ .

No comments:

Powered by Blogger.