" ദൈവത്തിന്റെ കണ്ണാടി'' ഏപ്രിലിൽ തീയേറ്ററുകളിലേക്ക് . സി.കെ. ഷാഹുൽ സംവിധാനം .

 മലയാളത്തിന്റെ  പ്രശസ്ത സംവിധായകനായിരുന്ന അന്തരിച്ച  എന്‍.  ശങ്കരന്‍ നായരുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ചിരുന്ന സി. കെ .ഷാഹുല്‍ സ്വതന്ത്ര സംവിധായകന്‍ ആകുന്ന ചിത്രമാണ് " ദൈവത്തിന്റെ കണ്ണാടി " . 

സമകാലീന സംഭവങ്ങളും , പ്രകൃതി സംരക്ഷണവും പ്രമേയമാക്കി രൂപം ക്രിയേഷന്‍ഷിന്റെ ബാനറില്‍  എം .ശരത്ചന്ദ്രന്‍ നിര്‍മ്മിക്കുന്ന ചിത്രം ചിറ്റാറിലും , അരുവിപ്പുറത്തുമായി ചിത്രീകരണം പൂര്‍ത്തിയായ  ഈ ചിത്രം ഏപ്രില്‍ ആദ്യവാരം റിലീസ് ചെയ്യും .

മലയാളത്തിലെ പ്രശസ്തതാരങ്ങള്‍ക്കൊപ്പം യുവതലമുറയിലെ ശ്രദ്ധേയരായ മദന്‍മോഹന്‍  പാര്‍വ്വതി എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തുന്ന " ദൈവത്തിന്റെ കണ്ണാടിയുടെ "   ക്യാമറ  മധു ആലത്തൂര്‍ , എഡിറ്റിംഗ്  സജി സലിം ,  സംഗീതം  എസ് ജയന്‍ , ഗായകര്‍  മധു ബാലകൃഷ്ണന്‍ , പ്രതിഭ അയ്യ . അസോസിയേറ്റ് ഡയറക്ടര്‍ ഗാന്ധിക്കുട്ടന്‍ , ഗാനരചന  ജി ഹരികൃഷ്ണന്‍ , പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍  എസ് . അഫ്സല്‍  എന്നിവരാണ് നിർവ്വഹിക്കുന്നത്. 

No comments:

Powered by Blogger.