ക്രിസ്തുമസ് റിലീസുകളിൽ " ഞാൻ പ്രകാശൻ '' ഒന്നാം സ്ഥാനത്ത് തുടരുന്നു. പ്രകാശനെ പ്രേക്ഷകർ ഏറ്റെടുത്ത് മുന്നേറുന്നു.

ക്രിസ്തുമസ് റിലീസുകളിൽ '' ഫഹദ് ഫാസിൽ - സത്യൻ അന്തിക്കാട് - ശ്രീനിവാസൻ ടീമിന്റെ " ഞാൻ പ്രകാശൻ " വൻ വിജയത്തിലേക്ക്. റിലിസ് കേന്ദ്രങ്ങളിൽ എല്ലാം വൻ തിരക്ക് ഇപ്പോഴും തുടരുന്നു. 

പാലക്കാട്ടെ ഒരു ഗ്രാമത്തിൽ നിന്നും പ്രകാശൻ കൊച്ചി നഗരത്തിലെത്തുമ്പോൾ സംഭവങ്ങളാണ്  " ഞാൻ പ്രകാശൻ '' എന്ന ചിത്രത്തിന്റെ പ്രമേയം. സത്യൻ അന്തിക്കാട് ഫഹദ് ഫാസിലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രം. 

പ്രകാശൻ നഴ്സിംഗ് പാസ്സായെങ്കിലും അതുമായി ബന്ധപ്പെട്ട ജോലി നാട്ടിൽ ചെയ്യാൻ മടിച്ചു നിൽക്കുന്നു. എങ്ങനെയും, ജോലിയക്ക് പോകാതിരിക്കുക, സ്വന്തം നാടിനോട് പുച്ഛം . ഇവിടെ ജോലി ചെയ്താൽ എന്ത് കിട്ടാൻ ? ഇങ്ങനെയൊക്കെ പോകുന്നു. അവന്റെ ന്യായങ്ങൾ .അവന്റെ സ്വപ്നങ്ങളെല്ലാം വിദേശത്തെത്തുക എന്നതാണ് .അവിടെ ജോലി ചെയ്താലേ കാര്യമായ വരുമാനമുള്ളു ,അന്തസ്സുള്ളു.... അലസനായി നടക്കുന്ന സമയത്താണ് പ്രതിക്ഷിക്കാതെ സലോമി അവനെ തേടി വീട്ടിലെത്തിയത്. ഒന്നുമല്ലാത്ത സലോമി ജർമ്മനിയ്ക്ക് പോകുന്നു. വിദേശ സ്വപ്നം കണ്ടു നടന്ന തനിക്കൊട്ടു 'പോകാനും കഴിയുന്നില്ല. ഇവിടെ നിന്നാൽ ഒരിക്കലും തനിക്ക് വിദേശത്ത് പോകാൻ കഴിയല്ലായെന്നവൻ മനസിലാക്കുന്നു . തുടർന്ന് പ്രകാശൻ കൊച്ചിയിൽ എത്തുന്നതും, അവൻ അവിടെ വെച്ച് പല സത്യങ്ങളും തിരിച്ചറിയുന്നതുമാണ് " ഞാൻ പ്രകാശൻ " പറയുന്നത്.  പുത്തൻ തലമുറയ്ക്ക് ശക്തമായ ഒരു സന്ദേശം നൽകി കൊണ്ടാണ് സത്യൻ അന്തിക്കാടും ,ശ്രീനിവാസനും ചേർന്ന് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത് .ശ്രീനിവാസൻ ,നിഖില വിമൽ ,കെ.പി. എ.സി ലളിത, സബിതാ ആനന്ദ്, മുൻഷി ദിലീപ്, ജയശങ്കർ കരിമുട്ടം, മറിമായം ഫെയിം മഞ്ജു ,വീണാ നായർ തുടങ്ങിയവർ അഭിനയിക്കുന്നു. 

ഷാൻ റഹ്മാൻ, സംഗീതവും ,എസ്. കുമാർ ഛായാഗ്രഹണവും, കെ. രാജഗോപാൽ എഡിറ്റിംഗും ,പ്രശാന്ത് മാധവ് കലാസംവിധാനവും, ബിജു തോമസ് പ്രൊഡക്ഷൻ കൺട്രോളറും, പാണ്ഡ്യൻ മേക്കപ്പും, സമീറാ സനീഷ് കോസ്റ്റ്യൂമും ,വിനോദ് ശേഖർ പ്രൊഡക്ഷൻ എക്സിക്യൂട്ടിവും നിർവ്വഹിക്കുന്നു.  ഫുൾമുൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാട് നിർമ്മിക്കുന്ന ഈ ചിത്രം കലാസംഘം പ്രദർശനത്തിന് എത്തിച്ചിരിക്കുന്നത്. 

Rating - 3.5 / 5. 

സലിം പി. ചാക്കോ

No comments:

Powered by Blogger.