നാദിർഷായുടെ" മേരാ നാം ഷാജി " ഷൂട്ടിംഗ് പുരോഗമിക്കുന്നു .ഏപ്രിലിൽ തിയേറ്ററുകളിൽ എത്തും.

ഷാജി എന്ന പേരുള്ള മൂന്ന് പേരുടെ ജീവിതമാണ് " മേരാ നാം ഷാജി " .കോമഡിയും സസ്പെൻസും നിറഞ്ഞ ചിത്രമാണിത്.  കോഴിക്കോട്ടെ ഷാജിയായി ബിജു മേനോനും , തിരുവനന്തപുരത്തെ ഷാജിയായി ബൈജുവും, കൊച്ചിയിലെ ഷാജിയായി ആസിഫ് അലിയും അഭിനയിക്കുന്നു. 

നിഖില വിമലാണ് നായിക. തിരക്കഥ , സംഭാഷണം ദിലീപ് പൊന്നനും , ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളിയും , സംഗീതം എമിൽ മുഹമ്മദും നിർവ്വഹിക്കുന്നു .ബി. രാകേഷാണ് ചിത്രം നിർമ്മിക്കുന്നത് .കൊച്ചിയിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗിക്കുന്നു. വിഷുവിന് " മേരാ നാം ഷാജി " റിലിസ് ചെയ്യും. 

No comments:

Powered by Blogger.