സംവിധായകൻ മധുപാലിന്റെ " എന്റെ പെൺനോട്ടങ്ങൾ " പുസ്തകം പ്രകാശനം ചെയ്തു.

ജീവിതത്തിൽ കണ്ടുമുട്ടിയ പെൺജീവിതങ്ങളെക്കുറിച്ചുള്ള കഥ പോലെ തോന്നിക്കുന്ന ഓർമ്മക്കുറിപ്പുകളാണ് മധുപാൽ " എന്റെ പെൺനോട്ടങ്ങൾ " എന്ന പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

മാതൃഭുമി ബുക്സാണ് ഈ പുസ്തകം പ്രസിദ്ധികരിച്ചിരിക്കുന്നത്. തൃശൂർ ടൗൺ ഹാളിൽ മാതൃഭൂമി ബുക്സും ,സപ്തവർണ്ണ ബിൽഡേഴ്സും ചേർന്ന് സംഘടിപ്പിച്ചിരിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ നടന്ന ചടങ്ങിൽ എഴുത്തുക്കാരായ ഇ. സന്ധ്യ , ഇ കെ .ഷാഹിന , ജിജി ജോഗി എന്നിവർ ചേർന്നാണ് പുസ്തകം പ്രകാശനം ചെയ്തത്. മാതൃഭൂമി സീനിയർ മനേജർ മീഡിയ സൊല്യൂഷൻസ് ( പ്രിന്റ് ) വിനോദ് പി. നാരാണൻ  ചടങ്ങിൽ പങ്കെടുത്തു. സലിം പി. ചാക്കോ .

No comments:

Powered by Blogger.