" അള്ള് രാമേന്ദ്രൻ " ഫെബ്രുവരി ഒന്നിന് റിലിസ് ചെയ്യും. കുഞ്ചാക്കോ ബോബൻ ,അപർണാ ബാലമുരളി ,ചാന്ദ്നി ശ്രീധരനും പ്രധാന വേഷങ്ങളിൽ .

കുഞ്ചാക്കോ ബോബനും , അപർണ ബാലമുരളിയും , ചാന്ദ്നി ശ്രീധരനും പ്രധാന വേഷങ്ങളവതരിപ്പിക്കുന്ന " അ?ള്ള് രാമേന്ദ്രന്റെ " ചിത്രീകരണം പൂർത്തിയായി .ബിലഹരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രമാണിത്. 

സലിംകുമാർ, കൃഷ്ണ ശങ്കർ, ധർമജൻ ബോൾഗാട്ടി, ഹരീഷ് കണാരഎന്നിവരാണ് മറ്റ് താരങ്ങൾ .ഛായാഗ്രഹണം ജിംഷി ഖാലിദും ,രചന സജിൻ ചെറുകയിലും  , വിനീത് വാസുദേവനും ,ഗിരീഷും ,കലാ സംവിധാനം ഗോകുൽദാസും ,സംഗീതം ഷാൻ റഹ്മാനും നിർവ്വഹിക്കുന്നു. ബാദുഷയാണ് പ്രൊഡക്ഷൻ കൺട്രോളർ. 

അള്ള് രാമേന്ദ്രനായി വ്യത്യസ്ത ഗെറ്റപ്പുകളിൽ കുഞ്ചാക്കോ ബോബൻ അഭിനയിക്കുന്നു .അള്ള് രാമേന്ദ്രൻ ആളൊരു ചുടനാണ്. പെട്ടെന്ന് ദേഷ്യം വരുന്ന രാമേന്ദ്രന്റെ സ്വഭാവ ഗുണം അയാളെ പല പൊല്ലാപ്പുകളിലും കൊണ്ടു ചെന്നെത്തിക്കുന്നതാണ് സിനിമയുടെ പ്രമേയം .

ഏറണാകുളം, തൊടുപുഴ എന്നിവടങ്ങളിലായി ഷൂട്ടിംഗ് പൂർത്തിയായ " അള്ള് രാമേന്ദ്രൻ " ഫെബ്രുവരി ഒന്നിന് സെൻട്രൽ പിക്ച്ചേഴ്സ് തീയേറ്ററുകളിൽ എത്തിക്കും.

No comments:

Powered by Blogger.