നിവിൻ പോളിയുടെ " മിഖായേൽ " ഇമോഷണൽ ഫാമിലി ക്രൈം ത്രില്ലർ .സിദ്ദീഖും , ഉണ്ണി മുകുന്ദനും തിളങ്ങി.

നിവിൻപോളിയെ  നായകനാക്കി  ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് " മിഖായേൽ ". ആന്റോ ജോസഫ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ജെ.ഡി.ചക്രവർത്തി, ഉണ്ണി മുകുന്ദൻ, സിദ്ദീഖ്, സുരാജ് വെഞ്ഞാറംമൂട്, കലാഭവൻ ഷാജോൺ, ബാബു ആന്റണി, മഞ്ജിമ മോഹൻ, ശാന്തികൃഷ്ണ, ആര്യ ,കെ.പി. സി.സി ലളിത ,ബൈജു ,ജയപ്രകാശ് തുടങ്ങിയവർ അഭിനയിക്കുന്നു .

ഡോ. ജോൺ മിഖായേലായി നിവിൻ പോളിയും , മാർക്കോ ജൂനിയറായി ഉണ്ണി മുകുന്ദനും, ജോർജ് പീറ്ററായി സിദ്ദീഖും മുഹമ്മദ് ഈസ ആയി ജെ.ഡി. ചക്രവർത്തിയും, ഐസ്ക്കായി സുരാജ് വെഞ്ഞാറംമൂടും മികച്ച അഭിനയം കാഴ്ചവച്ചു.. മേരിയായി മഞ്ജിമ മോഹനും, ഫ്രാൻസിസ് റോബിയായി സുദേവ് നായരും, ജോൺആയി ബാബു ആന്റണിയും അഭിനയിക്കുന്നു. 

" ഗാർഡിയൻ എയ്ഞ്ചൽ " എന്ന ടാഗ് ലൈനോടു കുടിയാണ് സിനിമ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്. ഇമോഷണൽ രംഗങ്ങൾ നല്ലതുപോലെ ഉൾകൊള്ളിക്കാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. 


മാസ് ഘടകങ്ങൾക്ക് ഒപ്പം ആരാധകരെ ത്രസിപ്പിക്കുന്ന രംഗങ്ങളും ഡയലോഗുകളും കൊണ്ട് നിറച്ചിരിക്കുകയാണ് സിനിമയിൽ. ആക്ഷൻ  രംഗങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകിയിട്ടുണ്ട്. വിഷ്ണു പണിക്കരുടെ ക്യാമറ വർക്ക് ശ്രദ്ധേയമായി. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതമാണ് സിനിമയുടെ ഹൈലൈറ്റ്. ഫാമിലി ക്രൈം ഡ്രാമ വിഭാഗത്തിലുള്ള സിനിമയാണിത്. 

ഛായാഗ്രഹണം വിഷ്ണു പണിക്കരും, എഡിറ്റിംഗ് മഹേഷ് നാരായണനും, സംഗീതം ഗോപി സുന്ദറും നിർവ്വഹിക്കുന്നു. 
അബ്രാഹാമിന്റെ സന്തതികളുടെ വൻ വിജയത്തിന് ശേഷം ഹനീഫ് അദേനി തിരക്കഥയെഴുതുന്ന ചിത്രമാണിത്. ഹനീഫ് അദേനി ആദ്യമായി സംവിധാനം ചിത്രം കൂടിയാണ് " മിഖായേൽ ". ഗ്രേറ്റ് ഫാദറിന്റെ തിരക്കഥയും ഹനീഫ് അദേനി ആയിരുന്നു.ഹനീഫ് അദേനിയുടെ സംവിധാന മികവ് എടുത്ത് പറയാം. 


ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് സിനിമ അവതരിപ്പിക്കുന്നത്.  ആൻ മെഗാ മീഡിയ ആണ് ഈ സിനിമ തീയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്. 

കായംകുളം കൊച്ചുണ്ണിയുടെ വൻ വിജയത്തിന് ശേഷം നിവിൻ പോളി നായകനാകുന്ന ചിത്രം കൂടിയാണിത്. കൂടപ്പിറവിന് കാവലായി കരുത്തായി ഈ മാലാഖ ചിറക് വിരിക്കുന്നതാണ് " മിഖായേലിന്റെ " പ്രമേയം .സഹോദരനും, സഹോദരിയും തമ്മിലുള്ള ആത്മബന്ധവും സിനിമ പറയുന്നു. എല്ലാത്തരം പ്രേക്ഷകർക്കും " മിഖായേൽ " ഇഷ്ടപ്പെടും. 

Rating - 3.5 / 5 .

സലിം പി. ചാക്കോ . 



No comments:

Powered by Blogger.