" വിജയ് സൂപ്പറും, പൗർണ്ണമിയും'' ജനുവരി 11ന് തിയേറ്ററുകളിലേക്ക്.

സൺഡേ ഹോളിഡേയ്ക്കു ശേഷം ജിസ് ജോയ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് " വിജയ് സൂപ്പറും പൗർണ്ണമിയും'' . സൂര്യാ ഫിലിംസിന്റെ ബാനറിൽ എസ്.കെ. സുനിലാണ് ചിത്രം നിർമ്മിക്കുന്നത്. 

വിജയ് ആയി ആസിഫ് അലിയും, പൗർണ്ണമിയായി  ഐശ്വര്യ ലക്ഷ്മിയും, യു ട്യൂബ് ക്ലീറ്റസായി ബാലു വർഗ്ഗീസും, റോഷൻ വർഗ്ഗീസായി  ജോസഫ് അന്നംകുട്ടി ജോസ്  വേഷമിടുന്നു. സിദ്ദിഖ്, രഞ്ജി പണിക്കർ , വിവിയ ,ദേവൻ , ശാന്തികൃഷ്ണ, കെ.പി.ഏ.സി ലളിത എന്നിവരാണ് മറ്റ് താരങ്ങൾ .

എഞ്ചിനീയറിംഗ് കഴിഞ്ഞിട്ടും ജോലിയ്ക്കൊന്നും പോകാതെ സുഹൃത്തുക്കൾക്കൊപ്പം വിജയ് കറങ്ങി നടക്കുന്നു. എം.ബി.എ കഴിഞ്ഞിട്ട് ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്ന ജീവിതത്തോട് ഏറെ ലക്ഷ്യമുള്ള പെൺക്കുട്ടിയാണ് പൗർണ്ണമി . ഇവരുടെ കണ്ടുമുട്ടൽ സൗഹൃദമായും, പ്രണയമായും മാറുന്നു. ഇതിനിടയിൽ വിജയ് യുടെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് ഈ സിനിമയുടെ പ്രമേയം. 

സംഗീതം പ്രിൻസ് ജോർജ്ജും, ഛായാഗ്രഹണം രണദേവും , എഡിറ്റിംഗ് രതീഷ് രാജും ,കലാ സംവിധാനം ഷിജി പട്ടണവും , മേക്കപ്പ് ലിബിൻ മോഹനും ,കോസ്റ്റ്യൂം ഡിസൈനർ സെറ്റഫി സേവ്യറും നിർവ്വഹിക്കുന്നു . സുര്യാ ഫിലിംസ് ഈ സിനിമ ജനുവരി 11ന്  തീയേറ്ററുകളിൽ  എത്തിക്കും .

No comments:

Powered by Blogger.