മോഹൻലാൽ - രഞ്ജിത് മാജിക് വീണ്ടും. ഫാമിലി ഫൺ മൂവിയാണ് " DRAമാ " .


മോഹൻലാലിനെ നായകനാക്കി രഞ്ജിത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് " DRAമാ". ബന്ധുക്കളോടൊപ്പം ലണ്ടനിൽ താമസിക്കാൻ എത്തുന്ന പ്രായമുള്ള റോസമ്മ ജോൺ ചാക്കോ മരണപ്പെടുന്നതും ,തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം. കുടുംബബന്ധങ്ങൾക്ക് പ്രാധാന്യം നൽകി കോമഡി  പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രമാണിത്. മോഹൻലാൽ - രഞ്ജിത് ടീമിന്റെ ആറാമത്തെ ചിത്രമാണ് "DRAമാ" .ലോഹം ആയിരുന്നു ഇതിന് മുൻപുള്ള ചിത്രം. ഒരിടവേളയ്ക്ക് ശേഷം മുഴുനീള ഹാസ്യവേഷത്തിൽ മോഹൻലാൽ എത്തുന്നുവെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. 

ലണ്ടനിൽ ഡിക്സൺ ലോപ്പസ്                  ഫ്യൂണറൽ സർവ്വീസിൽ ഡയറ്കടർ  ആയി ജോലി ചെയ്യുന്ന രാജഗോപാൽ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത് .ലാലിന്റെ താമശകളും കുസൃതികളുമെല്ലാം ഈ ചിത്രത്തിലൂടെ വിണ്ടും പ്രേക്ഷകരുടെ മുന്നിൽ എത്തിയിരിക്കുകയാണ്. " DRAമാ" ഫൺ മൂവിയാണ്. വളരെ ഇമോഷണൽ ആയ പ്രശ്നമാണ് ഈ  സിനിമ കൈകാര്യം ചെയ്യുന്നത്. വലിയ പിരിമുറക്കമില്ലാതെ കാണാൻ കഴിയുന്ന സിനിമയാണിത്. 

ഇന്ത്യയിലെ തന്നെ  മികച്ച തീയേറ്റർ
ആർട്ടിസിറ്റുകളിൽ ഒരാളായ അരുന്ധതി നാഗാണ് റോസമ്മ ജോൺ ചാക്കോയെ അവതരിപ്പിച്ചിരിക്കുന്നത്. മികച്ച അഭിനയമാണ് അവർ കാഴ്ചവെച്ചത്. നിരഞ്ജൻ മണിയൻപിള്ള രാജുവിന്റെ ജോമോനും ശ്രദ്ധിക്കപ്പെട്ടു. കനിഹ മേഴ്സിയായും, ബൈജു പൊടിയനായും, ആശാ ശരത് രേഖയായുംഅഭിനയിച്ചു. രഞ്ജി പണിക്കർ , ദിലീഷ് പോത്തൻ, ശ്യാമപ്രസാദ് , ജോണി ആന്റണി എന്നി നാല് സംവിധായകരും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. അരുന്ധതി നാഗിന് വേണ്ടി ഡബ്ബ് ചെയ്തിരിക്കുന്നത് നടി മുത്തുമണിയുടെ അമ്മ ഷെർളി സോമസുന്ദരമാണ്. 

സുരേഷ് കൃഷ്ണ, ടിനി ടോം, ജയരാജ് വാര്യർ, ജാഫർ ഇടുക്കി, ബോബി ലണ്ടൻ, മനോജ് ആൻഡ്രൂസ് , സുബി സുരേഷ്, സോയാ ശാലു , ബേബി ലാറാ എന്നിവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്. 

ഛായാഗ്രഹണം അഴകപ്പനും, ഗാനരചന ഹരി നാരായണനും, സംഗീതം വിനു തോമസ്സും, എഡിറ്റർ സന്ദീപ് നന്ദകുമാറും ,കലാസംവിധാനം ഷാജി പുൽപ്പള്ളിയും ,പശ്ചാത്തല സംഗീതം ബിജി ബാലും, പ്രൊഡക്ഷൻ കൺട്രോളറായി ബാദുഷായും നിർവ്വഹിക്കുന്നു. വർണ്ണചിത്ര ബിഗ് സ്ക്രീൻ ആൻഡ് ഗുഡ് ലൈൻ പ്രൊഡക്ഷ്ഷൻസിന്റെ ബാനറിൽ മഹാ  സുബൈറും, എം.കെ. നാസറും ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. 

ജീവിതത്തിലെ ചെറിയ സന്ദർഭങ്ങൾ വലിയ ഭാരങ്ങളില്ലാതെ അവതരിപ്പിക്കാനാണ് സംവിധായകൻ ശ്രദ്ധിച്ചിരിക്കുന്നത്. കസേരയുടെ തുമ്പിലേക്ക് ഇറങ്ങിയിരുന്ന് ചങ്കിടിപ്പോടെ കാണ്ടേണ്ട ചിത്രമല്ല എന്ന സംവിധായകന്റെ വാദം ശരിയാണ് എന്ന് സിനിമ തെളിയിക്കുന്നു. റിലാക്സ്ഡ് മൂഡിൽ കാണേണ്ട നർമ്മത്തിൽ ചാലിച്ച കുടുംബചിത്രങ്ങളുടെ പട്ടികയിൽ " DRAമാ" യെ ഉൾപ്പെടുത്താം. മോഹൻലാലിന്റെ ഹ്യൂമർ രംഗങ്ങൾ തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്.

റേറ്റിംഗ് - 3.5 / 5 .
സലിം പി. ചാക്കോ .

No comments:

Powered by Blogger.