ടോവിനോ തോമസ് - മധുപാൽ ടീമിന്റെ വ്യതസ്ത ചിത്രം " ഒരു കുപ്രസിദ്ധ പയ്യൻ" നവംബർ ഒൻപതിന് തീയേറ്ററുകളിലേക്ക്.

ടോവിനോ തോമസിനെ നായകനാക്കി നടൻ മധുപാൽ സംവിധാനം ചെയ്യുന്ന  " ഒരു കുപ്രസിദ്ധ പയ്യൻ " നവംബർ ഒൻപതിന് തീയേറ്ററുകളിൽ എത്തും. ടോവിനോ തോമസിന്റെ വ്യതസ്ത ചിത്രമാണിത്. മികച്ച സംഘട്ടന രംഗങ്ങളാണ് സിനിമയിൽ ഉൾകൊള്ളിച്ചിരിക്കുന്നത് . ഒരു കൊലപാതകത്തെ ചുറ്റിപ്പറ്റിയുള്ള കഥയാണ് സിനിമയുടെ പ്രമേയം. 

ടോവിനോ തോമസ് പാൽക്കാരൻ അജയനായും ,
നിമിഷ സഞ്ജയൻ ഹന്ന                      എലിസബേത്തായും  , അനു സിത്താര ജലജയായും , ശരണ്യ പൊൻവണ്ണൻ ചെമ്പമ്മാളായും , നെടുമുടി വേണു അഡ്വ. സന്തോഷ് നാരായണനായും , സിദ്ദിഖ് ഭരതനായും ,സിബി തോമസ് പ്രവീൺ കുമാറായും , ശ്വേതാ മോനോൻ ഡോ. രേണുക സുബ്രഹ്മണ്യമായും , സുജിത് ശങ്കർ സൈമൺ ആന്റണിയായും, സുധീർ കരമന ശങ്കറായും , ബാലു വർഗ്ഗീസ്           ജനീഷായും  , അലൻസിയർ ലേ ലോപ്പസ് ഭാസ്കരനായും വേഷമിടുന്നു. ദിലീഷ്  പോത്തൻ ,  ജി. സുരേഷ് കുമാർ അമൽരാജ് ,   അരുൺ , മുൻഷി ശിവൻ, മദൻ , വൽസല മോനോൻ ,ബിന്നി, ഉണ്ണിമായ എന്നിവരും  സിനിമയിൽ അഭിനയിക്കുന്നുണ്ട്.  

സ്ക്രിപ്റ്റ് ജീവൻ ജോബ് തോമസും, ഛായാഗ്രഹണം നൗഷാദ് ഷെറീഫും, എഡിറ്റിംഗ് വി. സാജനും ,ഗാനരചന ശ്രീകുമാരൻ തമ്പിയും ,സംഗീതം ഔസേപ്പച്ചനും, കല രാജീവ് കോവിലകവും, മേക്കപ്പ് ലിബിൻ മോഹനനും ,പ്രൊഡക്ഷൻ കൺട്രോളർ ശ്രീകുമാർ എ. ഡി യും , അസി. ഡയറക്ടർ കെ.ആർ ഉണ്ണിയും ,  കോസ്റ്റ്വുംസ് സിജി തോമസും നിർവ്വഹിക്കുന്നു. വി. സിനിമാസിന്റെ ബാനറിൽ ടി.എസ് .ഉദയൻ , എസ്. മനോജ് എന്നിവരാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. 

" ഒഴിമുറി " പുറത്തിറങ്ങി ആറ് വർഷത്തിന് ശേഷമാണ് മധുപാൽ സംവിധാന രംഗത്തേക്ക് വീണ്ടും കടന്നു വരുന്നത്. 

" വിരൽ തുമ്പും........"  ,  " പ്രണയപൂ ......" എന്നീ ഗാനങ്ങൾ ഹിറ്റ് ചാർട്ടിൽ ഇടം നേടി കഴിഞ്ഞു.  " തീവണ്ടി "യുടെ വൻ വിജയത്തിന് ശേഷം ടോവിനോ തോമസ് നായകനാകുന്ന ചിത്രം കൂടിയാണ് " ഒരു കുപ്രസിദ്ധ പയ്യൻ" . പുതുമയാർന്ന മറ്റൊരു സിനിമ കൂടി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നു. 


സലിം പി. ചാക്കോ . 


No comments:

Powered by Blogger.