" മെഗാഹിറ്റിന്റെ പിറവിക്ക് ചില തല തിരിഞ്ഞ നിയമങ്ങൾ " - ഷെയ്ൻ സദാനന്ദ്.

സുഹൃത്തേ,

ഞാൻ എഴുതിയ " മെഗാഹിറ്റിന്റെ പിറവിക്ക് ചില തല തിരിഞ്ഞ നിയമങ്ങൾ " എന്ന പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നു. മലയാളത്തിൽ ആദ്യമായി സിനിമ മാർക്കറ്റിംഗിനെ സംബന്ധിച്ച് രചിക്കപ്പെടുന്ന പുസ്തകം എന്ന നിലയിൽ സിനിമയുമായി ബന്ധപ്പെടുകയും അവിടെ ഒരു കൈയ്യൊപ്പ് പതിപ്പിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നവർ ഈ പുസ്തകം തീർച്ചയായും വായിക്കേണ്ടതാണ്. 

ആദ്യ അമ്പത്തിമൂന്ന് ദിവസങ്ങൾക്കുള്ളിൽ 887പേർ പുസ്തകം വാങ്ങിക്കുകയും വായിക്കുകയും ചെയ്തു എന്നത് വളരെ പ്രതിക്ഷ നൽകുന്ന വസ്തുതയാണ്.
പുതിയ കാല സിനിമയിൽ മാർക്കറ്റിംഗിന്റെ പ്രാധാന്യത്തെക്കുറിച്ച ചില പുതു വിവരങ്ങൾപുസ്തകത്തിലുണ്ട്.
സിനിമ പ്രവർത്തകർ വളരെക്കാലമായി ഉത്തരം കണ്ടെത്താൻ ശ്രമിച്ചിരുന്ന ചില ചോദ്യങ്ങൾ ആണ് ഇവിടെ ചർച്ച ചെയ്യന്നതും ഉത്തരങ്ങൾ നിർദ്ദേശിക്കുന്നതും. തന്റെ സിനിമ എപ്പോഴും ഹിറ്റാകണമെന്ന് അവൻ ആഗ്രഹിക്കുന്നു. അതിനു എന്തു ചെയ്യണം എന്തു ചെയ്യരുത് എന്ന് പലർക്കും അറിയില്ല. അതേപോലെ വളരെ പ്രസക്തമായ മറ്റു ചില ചോദ്യങ്ങൾക്കും ഉത്തരം നൾകന്നു ഈ പുസ്തകം. ആ ചോദ്യങ്ങൾ ഇവയാണ്.

മെഗാഹിറ്റ് സൃഷ്ടിക്കാൻ സിനിമ തീയേറ്ററിൽ അല്ല ആദ്യം എത്തേണ്ടത്. പിന്നെ എവിടെ? സിനിമ റിലീസിനു മുമ്പ് കളക്ഷൻ ഏങ്ങനെ കണക്കു കൂട്ടാം?പരസ്യത്തിന് സിനിമ വിജയത്തിൽ സ്ഥാനമില്ലാത്തതു എന്തുകൊണ്ട്? സൂപ്പർ സ്റ്റാറില്ലാത്ത ചിത്രത്തെ എങ്ങനെ മെഗാഹിറ്റാക്കാം? മെഗാഹിറ്റുകൾ മാത്രം ചെയ്യുന്ന സിനിമാക്കാരൻ ആകാൻ എന്തു ചെയ്യരുത്.  തിരക്കഥയും വിജയ തിരക്കഥയും തമ്മിലുള്ള വ്യത്യാസം എന്ത്?  മെഗാ ഹിറ്റിൽ പങ്കാളിയാകാൻ ആഗ്രഹിക്കുന്നവർ ഒരോ പത്തു ദിവസം  കൂടുമ്പോഴും മനപാഠമാക്കേണ്ട ചില തല തിരിഞ്ഞ ആശയങ്ങൾ...
സാധാരണക്കാർക്ക്

മനസ്സിലാകുന്ന രീതിയിലാണ് രചന നടത്തിയിരിക്കുന്നത്. ഇത് പുതിയ അനുഭവം ആകും എന്നുറപ്പ്. വാങ്ങി വായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സസ്നേഹം

ഷെയിൻ സദാനന്ദ്.

No comments:

Powered by Blogger.