" ഒരു കുപ്രസിദ്ധൻ പയ്യൻ " കുടുംബ പ്രേക്ഷകരുടെയും സ്വന്തമായി മുന്നേറുന്നു.

 ജീവിതത്തിന്റെ അടയാളപ്പെടുത്തലാണ് " ഒരു  കുപ്രസിദ്ധ പയ്യൻ " . മലയാള സിനിമയുടെ ഏക്കാലത്തെയും മികച്ച ക്രൈം ഡ്രാമ ത്രില്ലറായി ഈ സിനിമ മാറുന്നു. സിനിമ പേരിൽ      പയ്യനാണെങ്കിലും 
വ്യക്തിത്വമുള്ള മൂന്ന് സ്ത്രീ കഥാപാത്രങ്ങളുടെ സൃഷ്ടിയിലൂടെയാണ് പയ്യൻസ് മികച്ചതാവുന്നത്. 

 എപ്പോൾ വേണമെങ്കിലും കുറ്റവാളിയാക്കപ്പെടാവുന്ന നിസ്സഹായതയാണ്  സിനിമ  കണ്ടിരിക്കുന്ന പ്രേക്ഷകർക്ക് അനുഭവപ്പെടുന്നത് . നായകനും നായികയിക്കും  ഹീറോയിസവുമൊന്നുമില്ല . അതിസൂക്ഷ്മമായ പല ലെയറുകളിലും   രാഷ്ട്രീയമുണ്ട് പയ്യനിൽ. 

ടൊവിനോയുടെ അജയനെ നിമിഷയുടെ ഹന്ന ചേർത്തു പിടിക്കുന്ന ഒരു സീനുണ്ട്. മുറുകി നിന്നിരുന്ന എല്ലാ നിലവിളികളും അയഞ്ഞ് പോവും. മനുഷ്യരോട് അപാരമായ സ്നേഹം തോന്നും. ജനാധിപത്യത്തിന്റെ സാധ്യതകളോട് ബഹുമാനം തോന്നും.  

ശരണ്യ, നിമിഷ സജയൻ, അനു സിതാര, നെടുമുടി വേണു, സുരേഷ് കുമാർ, സുജിത് ശങ്കർ തുടങ്ങിയവരൊക്കെ നന്നായി അഭിനയിച്ചു. 
ടോവിനോയുടെ സിനിമ ജീവിതത്തിലെ മികച്ച കഥപാത്രമാണ് അജയൻ . മികച്ച സംവിധാനമാണ് മധുപാൽ കാഴ്ചവെച്ചിരിക്കുന്നത്. കുടുംബ പ്രേക്ഷകർ സ്വന്തം പയ്യനായി ഈ കുപ്രസിദ്ധ പയ്യനെ സ്വീകരിച്ചു കഴിഞ്ഞു. 


സലിം പി. ചാക്കോ .

No comments:

Powered by Blogger.