സിജു വിൽസന്റെ " വാർത്തകൾ ഇതുവരെ " .

വാർത്തകൾ ഇതുവരെ " ഷൂട്ടിംഗ് പുരോഗമിക്കുന്നു.  ഗ്രാമങ്ങൾ നഗരങ്ങളായും ,നഗരങ്ങൾ മെട്രോപോളിറ്റൻ സിറ്റി കളായും മാറുന്ന ഈ കാലയളവിൽ പഴമയുടെ കെട്ടുപാടുകളും   പാരമ്പര്യ മൂല്യങ്ങളും സൂക്ഷിക്കുന്ന, ജാതിയും മതവും പറയാത്ത സ്നേഹവും വിശ്വാസവും നിലനിൽക്കുന്ന ഒരു കാലത്തിന്റെ നിറമുള്ള ഓർമ്മകളും നിൽക്കുന്ന പള്ളിപ്പുറം ഗ്രാമവും അവിടുത്തെ സാധാരണക്കാരായ മനുഷ്യരുടെയും ജീവിതമാണ്   " വാർത്തകൾ ഇതുവരെ " പറയുന്നത്. 

മനോജ് നായർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ലോസൻ എന്റർടെയിൻമെന്റ്  ,പി .എസ്.ജി എന്റർടെയിൻമെന്റ് എന്നിവയുടെ ബാനറിൽ ബിജു തോമസ് മൈലപ്രായും, ജിബി പാറക്കലും ചേർന്ന് നിർമ്മിക്കുന്നു .

സിജു വിൽസൻ, അഭിരാമി ഭാർഗ്ഗവൻ ,കെ .ടി.എസ് പടന്നയിൽ ,നെടുമുടി വേണു, വിജയരാഘവൻ ,വിനയ് ഫോർട്ട്, സൈജു കുറുപ്പ് , സുധീർ കരമന, മാമുക്കോയ, ഇന്ദ്രൻസ് ,അലൻസിർ ലെ ലോപ്പസ്, പി. ബാലചന്ദ്രൻ , നന്ദു, സുനിൽ സുഗദ ,ശിവജി ഗുരുവായൂർ, നസീർ സംക്രാന്തി, പൗളി ,  ലക്ഷ്മിപ്രിയ  ,ഷൈനി രാജൻ, അംബികാ മോഹൻ, തേജൽ എന്നിവരാണ് സിനിമയിൽ അഭിനയിക്കുന്നത്.

തിരക്കഥ - മനോജ് നായർ, ഛായാഗ്രഹണം - എൽദോ ഐസക്ക് ,എഡിറ്റർ - ആർ. ശ്രീജിത്ത്, പ്രൊഡക്ഷൻ കൺട്രോളർ - ബാദുഷ , ഗാനരചന - കൈതപ്രം , വയലാർ ശരത്ചന്ദ്രവർമ്മ , ഹരി നാരായണൻ.  സംഗീതം - മെജോ ജോസഫ്  .

വാർത്തകൾ ഇതുവരെയുടെ "  ഷൂട്ടിംഗ് കൊല്ലങ്കോട് ,പാലക്കാട് എന്നിവടങ്ങളിലായി പൂർത്തിയാകും.               
സലിം പി. ചാക്കോ


No comments:

Powered by Blogger.