സനൽകുമാർ ശശിധരന്റെ " ചോല'' ജനുവരിയിൽ റിലിസ് ചെയ്യും. ജോജു ജോർജ്ജ് ,നിമിഷ സഞ്ജയൻ പ്രധാന റോളുകളിൽ .

ജോജു ജോർജ്ജ്‌ , നിമിഷ സഞ്ജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സനൽകുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് " ചോല" . മൂന്ന് വ്യക്തികളുടെ ജീവിതത്തിൽ ഉണ്ടാവുന്ന പ്രധാനപ്പെട്ട സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. കെ.വി മണികണ്ഠനും ,സനൽകുമാർ ശശിധരനും ചേർന്ന് തിരക്കഥ തയ്യാറാക്കിയിരിക്കുന്നു. അജിത് ആചാര്യ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. ഷാജി മാത്യൂവും, അരുണ മാത്യുവും ചേർന്ന് " ചോല" നിർമ്മിച്ചിരിക്കുന്നു. ജനുവരിയിൽ സിനിമ റിലിസ് ചെയ്യും. 

No comments:

Powered by Blogger.