" ഒറ്റയ്ക്കൊരു കാമുകൻ " നാല് വ്യതസ്ത കഥകളുമായി .

" ഒറ്റയ്ക്കൊരു കാമുകൻ " നവാഗതരായ അജിൻലാൽ ,ജയൻ വന്നേരി എന്നിവരാണ്  സംവിധാനം ചെയ്യുന്നത്. 

പേരിൽ ഒരു കാമുകനെ ഉള്ളുവെങ്കിലും നാല് കാമുകൻമാരുടെ കഥയാണ് സിനിമ പറയുന്നത്. തന്റെ പ്രണയിനി നഷ്ടപ്പെടാൻ കാരണക്കാരായ നാല് പേരെ തട്ടിക്കൊണ്ട് വരുന്നതാണ് സിനിമയുടെ പ്രമേയം 

കോളേജ് പ്രൊഫസറായി ജോജു  ജോർജ്ജും, വിനുവായി  ഷൈൻ ടോം ചാക്കോയും അവതരിപ്പിക്കുന്നു.  ഭഗത് മാനുവൽ ,ഷഹിൻ സിദ്ദിഖ് ,കലാഭവൻ ഷാജോൺ ,ഷാലു റഹിം, ഡെയ്ൻ ഡേവിസ് ,വിജയരാഘവൻ ,ബാലചന്ദ്രൻ ചുള്ളിക്കാട് ,ചെമ്പിൽ അശോകൻ ,ടോഷ് ക്രിസ്റ്റിറ്റി ,അഭിരാമി ,  അരുന്ധതി നായർ ,     ലിജോമോൾ, മീരാ നായർ , നിമി മാനുവൽ എന്നിവർ അഭിനയിക്കുന്നു. 

കഥ, തിരക്കഥ ,സംഭാഷണം - എസ്.കെ. സുധീഷ്,   ശ്രീഷ്കുമാർ . ഛായാഗ്രഹണം - സഞ്ജയ് ഹാരിസ് , സംഗീതം - വിഷ്ണു മോഹൻ സിതാര . ഡാസ് ലിങ്ങ് മൂവി ലാന്റിന്റെ ബാനറിൽ പ്രിൻസ് ഗ്ലാരിയൻസ് , സാജൻ യശോധരൻ ,അനൂപ് ചന്ദ്രൻ എന്നിവരാണ് സിനിമ നിർമ്മിക്കുന്നത്.

പുതുമകൾ ഒന്നും തന്നെ അവകാശപ്പെടാൻ കഴിയാത്ത സിനിമ . കോമഡി ത്രില്ലർ ഗണത്തിൽ ഈ സിനിമയെ ഉൾപ്പെടുത്താം. 

റേറ്റിംഗ് : 3/5 
സലിം പി. ചാക്കോ .


No comments:

Powered by Blogger.