" ഒരു കുപ്രസിദ്ധ പയ്യൻ" ഹിറ്റിലേക്ക് . എല്ലാ ക്രെഡിറ്റും മധുപാലിന് - നിമിഷ സജ് യൻ

ടോവിനോ തോമസിന്റെ അജയനെന്ന കഥാപാത്രത്തെ ഇരുകൈയ്യും നീട്ടി    പ്രേക്ഷകർ സ്വീകരിച്ചിരിക്കുകയാണ്. നിമിഷ സജ് യൻ അഭിനയിച്ച അഡ്വ. ഹന്ന എലിസബേത്ത് പ്രേക്ഷക ശ്രദ്ധ നേടുകയാണ്.
തന്റെ കഥാപാത്രത്തെ മനോഹരമായി അവതരിപ്പിക്കാൻ കഴിഞ്ഞതിന്റെ എല്ലാ ക്രെഡിറ്റും സംവിധായകൻ മധുപാലിന് ആണെന്ന് നിമിഷ സജ് യൻ പറയുന്നു. കഥാപാത്രത്തെ മനസിലാക്കാൻ കോടതിയിൽ കൊണ്ടുപോയി പഠിപ്പിച്ചു തന്നു. ഇത് തന്റെ കഥാപാത്രത്തെ അവതരിപ്പിക്കാൻ നന്നായി സഹായിച്ചുവെന്നും നിമിഷ സജ് യൻ പറയുന്നു.

" ഒരു കുപ്രസിദ്ധ പയ്യൻ" മികച്ച ചിത്രമെന്ന പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുകയാണ്. വേറിട്ട പ്രമേയം തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. 

No comments:

Powered by Blogger.