നായകൻ + നായിക = അനുശ്രീ . പ്രേക്ഷകരുടെ സ്വന്തം " ഓട്ടർഷ" .

അനുശീയെ പ്രധാന കഥാപാത്രമാക്കി സുജിത്ത്  വാസുദേവ് ഛായാഗ്രഹണവും സംവിധാനവും നിർവ്വഹിക്കുന്ന  ചിത്രമാണ്  " ഓട്ടർഷ" . ഓട്ടോറിക്ഷ യാത്രക്കാരുടെയും ഡ്രൈവറൻമാരുടെയും  ജീവിതത്തിൽ  നടക്കുന്ന ചില സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. 

അനിത എന്ന ഓട്ടോറിക്ഷ ഡ്രൈവറായും, ഹസീനയായും അനുശ്രീ അഭിനയിക്കുന്നു. ചന്തപ്പുര ഓട്ടോസ്റ്റാൻഡിലേക്ക് യുവതിയായ ഓട്ടോ ഡ്രൈവർ അനിത എത്തുന്നു. സ്റ്റാൻഡിലെ മുതിർന്ന ഓട്ടോ ഡ്രൈവർ ശങ്കരേട്ടൻ അനിതയോട് സ്റ്റാൻഡിലെ നിയമങ്ങൾ എല്ലാം പറഞ്ഞ് ധരിപ്പിക്കുന്നു .അനിത ആ നാട്ടിലെ എല്ലാ തരത്തിലുമുള്ള ആളുകളുടെയും സ്നേഹം  ചുരങ്ങിയ കാലം കൊണ്ട്  നേടി. അനിത ആ നാടിന്റെ ഭാഗമായിരിക്കുമ്പേഴാണ്  ഒരു തുണികടക്കാരന്റെ മകളുടെ ജന്മദിനാഘോഷവേളയിൽ അപ്രക്ഷിത അതിഥിയായി തന്നെ ചതിച്ച പൂർവ്വ കാമുകൻ എത്തുന്നത്. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് രണ്ടാം പകുതിയിൽ സിനിമയിൽ പറയുന്നത്. 

കണ്ണുരിലെ നാടൻ ഭാഷയും, നാട്ടിൻ പുറത്തെ നന്മയും ഒക്കെ കൃതമായി സിനിമയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഹർത്താൽ കാണാൻ വിദേശി എത്തുന്ന രംഗങ്ങൾ ഒക്കെ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്.  

ഓട്ടോ റിക്ഷ യാത്രക്കിടെ നടക്കുന്ന സംഭവങ്ങൾ ചിത്രീകരിക്കാൻ നിരവധി ക്യാമറകൾ ഉപയോഗിച്ചിട്ടുണ്ട്. പുത്തൻ സാങ്കേതിക വിദ്യകളാണ് ഇതിനായ് ഉപയോഗിച്ചിരിക്കുന്നത്. 

രാഹുൽ മാധവ്, ടിനി ടോം, നസീർ സംക്രാന്തി , ശങ്കർ ഇന്ദുചൂഡൻ ,അമർ വികാസ്  , ഡോ. അമർ രാമചന്ദ്രൻ ,അപർണ്ണ ജനാർദ്ദനൻ ,ശിവദാസ് കണ്ണൂർ, ഐ.വി ജുനൈസ് ,അനുരൂപ് , വിനോദ് പുതുരുത്തി ,പി.ടി മനോജ് എന്നിവരും  സിനിമയിൽ അഭിനയിക്കുന്നുണ്ട് . 

 തിരക്കഥ ജയരാജ് മിത്രയും ( മറിമായം )  , ഗാനങ്ങൾ രാജീവ് നായരും ,ബി.ടി അനിൽകുമാറും ,  വൈശാഖും, സംഗീതം ശരത്തും, എഡിറ്റിംഗ് ജോണിക്കുട്ടിയും  ,പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയും ,പശ്ചത്താല സംഗീതം സിജോ ജോണും നിർവ്വഹിക്കുന്നു. എം.ഡി മീഡിയ ആന്റ് ലാർവ ക്ലബ്ബിന്റെ ബാനറിൽ മോഹൻദാസ് ദാമോദരൻ ,സുജിത്ത് വാസുദേവ് ,ലെനിൻ വർഗ്ഗീസ് എന്നിവരാണ് "    ഓട്ടർഷ" നിർമ്മിച്ചിരിക്കുന്നത്. ലാൽ ജോസിന്റെ ഉടമസ്ഥതയിലുള്ള എൽ.ജെ പ്രൈവറ്റ് ലിമിറ്റഡ് ആണ് ചിത്രം വിതരണം ചെയ്യുന്നത്.

2016-ൽ പൃഥിരാജ് സുകുമാരനെ നായകനാക്കി " ജെയിംസ് & അലിസ് " എന്ന ചിത്രം സുജിത്ത് വാസുദേവ് സംവിധാനം ചെയ്തിരുന്നു. 

സാധാരണക്കാരുടെ വാഹനമായ       " ഓട്ടർഷ" ഓടിക്കുന്ന ഡ്രൈവറൻമാരുടെയും, യാത്രക്കാരുടെയും കഥ ഒന്നാം പകുതിയിൽ നന്നായി പറയാൻ സംവിധായകൻ ശ്രദ്ധിച്ചിട്ടുണ്ട്. കണ്ണൂരിൽ വച്ച് ചിത്രീകരിച്ച ഈ ചിത്രത്തിൽ അമിതമായ രാഷ്ട്രീയം വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ആണിന്റെ വീര്യമുള്ള പെണ്ണിന്റെ കഥകുടിയാണ് ഈ സിനിമ. 

അനുശ്രീയുടെ സിനിമ ജീവിതത്തിലെ  മികച്ച കഥാപാത്രങ്ങൾ ആയിരിക്കും അനിതയും , ഹസീനയും എന്നത് എടുത്ത് പറയാം. 

റേറ്റിംഗ് - 3.5 / 5.
സലിം പി. ചാക്കോ . 

No comments:

Powered by Blogger.