ഇന്ത്യൻ പനോരമയിൽ ഉദ്ഘാടന ചിത്രം: ഷാജി എൻ. കരുണിന്റെ " ഓള് " .

ഇന്ത്യൻ  പനോരമയിലെ  ചിത്രങ്ങളുടെ  ലിസ്റ്റ്  പ്രസിദ്ധപ്പെടുത്തി .ഷാജി  എൻ കരുണിന്റെ "   ഓള് " ഉദ്ഘാടന  ചിത്രം .
ഡോ. ഏ.വി. അനുപ് നിർമ്മിച്ച ചിത്രമാണ് " ഓള് " . ഷൈൻ നിഗം,  എസ്താർ അനിൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കാഞ്ചന, കാദംബരി ശിവായാ, കാനി കുസൃതി ,ഇന്ദ്രൻസ് ,പി. ശ്രീകുമാർ , എസ്. ഗോപാലാകൃഷ്ണൻ എന്നിവരും അഭിനയിക്കുന്നു. എം.ജെ. രാധാകൃഷ്ണൻ ഛായാഗ്രഹണവും, മനോജ് കാരൂർ ഗാനരചനയും, ഐസക്ക് തോമസ് കൊട്ടുകപ്പള്ളി സംഗീതവും,       ശ്രീകർ പ്രസാദ് എഡിറ്റിംഗും ,പട്ടണം റഷീദ് മേക്കപ്പും ,ടി.ഡി രാമകൃഷ്ണൻ സംഭാഷണവും, കൃഷ്ണൻ ഉണ്ണി ശബ്ദലേഖനവും, കോസ്റ്റ്യൂംസ് ഇന്ദ്രൻസ് ജയനും നിർവ്വഹിക്കുന്നു. 

പനോരമ സെലക്ഷൻ കമ്മറ്റിയിൽ മേജർ രവിയും അംഗമായിരുന്നു .'ഓള് ' നു പുറമെ സക്കരിയയുടെ 'സുഡാനി ഫ്രം നൈജീരിയ', ജയരാജിന്റെ 'ഭയാനകം', റഹീം ഖാദറിന്റെ 'മക്കന', എബ്രിഡ് ഷൈനിന്റെ 'പൂമരം', ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ഈമയൗ' എന്നീ ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. മമ്മുട്ടി നായകനായ 'പേരൻപ്' തമിഴിൽ നിന്നും പനോരമയിലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്. മാരി ശെൽവരാജിന്റെ 'പരിയേറും പെരുമാളാ'ണ് തെരെഞ്ഞെടുത്ത ശ്രദ്ധേയമായ മറ്റൊരു തമിഴ് സിനിമ.

നോൺ ഫീച്ചർ വിഭാഗത്തിലെ ചിത്രങ്ങളിൽ മലയാളത്തിൽ നിന്നും മൂന്ന് സിനിമകളാണ് തെരഞ്ഞെടുത്തത്. രമ്യ രാജിന്റെ 'മിഡ് നൈറ്റ് റൺ', വിനോദ് മങ്കടയുടെ 'ലാസ്യം', ഷൈനി ജേക്കബ് ബെഞ്ചമിന്റെ 'സ്വോഡ് ഓഫ് ലിബർട്ടി' എന്നിവയാണ് അത്. മറാത്തിയിൽ നിന്നുള്ള 'ഖർവാസ്' ആണ് നോൺ ഫീച്ചർ വിഭാഗത്തിലെ ഉദ്ഘാടന ചിത്രം.

No comments:

Powered by Blogger.