" നിത്യഹരിത നായകൻ " ഫാമിലി എന്റെർടെയിനർ "

ഹാസ്യത്തിനും പ്രണയത്തിനും പ്രധാന്യം നൽകിയുള്ള കുടുബചിത്രമാണ്
നവാഗതനായ എ. ആർ.    ബിനുരാജ് സംവിധാനം ചെയ്യുന്ന " നിത്യഹരിത നായകൻ". 

ആദിത്യ ക്രിയേഷൻസിന്റെ ബാനറിൽ ധർമജൻ  ബോൾഗാട്ടി, മനു തച്ചേട്ട് എന്നിവരാണ് സിനിമ നിർമ്മിച്ചിരിക്കുന്നത് .വിഷ്ണു ഉണ്ണികൃഷ്ണനോടൊപ്പം ,ധർമ്മജൻ ബോൾഗാട്ടിയും പ്രധാന റോളിൽ അഭിനയിക്കുന്നു . 
ബേസിൽ ജോസഫ്, ജയശ്രീ ശിവദാസ് , അഖിലനാഥ് ,ശിവകാമി ,രവീണരവി,  പാഷാണം ഷാജി, ബിജുക്കുട്ടൻ , ഇന്ദ്രൻസ് ,മഞ്ജു പിള്ള ,  അഞ്ജു അരവിന്ദ് , സുനിൽ  സുഗദ ,ജാഫർ ഇടുക്കി, ഏ.കെ സാജൻ , സാജൻ പള്ളുരുത്തി, മുഹമ്മ പ്രസാദ് ,ഗായത്രി എന്നിവർ അഭിനയിക്കുന്നു.

 ജയഗോപാൽ  തിരക്കഥയും  , ഹസീന, കലിക എന്നിവർ ഗാനരചനയും, രഞ്ജിൻ രാജ് സംഗീതവും  നിർവ്വഹിക്കുന്നു.

പ്രണയം തന്നെയാണ് സിനിമയുടെ പ്രമേയം. അഞ്ച് ഗാനങ്ങൾ സിനിമയിലുണ്ട്.  കോമഡി രംഗങ്ങൾ വേണ്ടത്ര ശ്രദ്ധിക്കപ്പെടുന്നില്ല. 

റേറ്റിംഗ്  : 3 / 5.
സലിം പി. ചാക്കോ . 

No comments:

Powered by Blogger.