550 തീയേറ്ററുകളിൽ ഡിസംബർ 14 ന് " ഒടിയൻ'' റിലിസ് ചെയ്യും.


 ബ്രിട്ടിഷ് ഭരണകാലയളവിൽ മലബാർ മേഖലയിലെ ട്രൈബൽ പ്രദേശങ്ങളിൽ നടക്കുന്ന കഥയാണ് "  ഒടിയൻ " . ആദ്യമായി വൈദ്യുതി എത്തുന്ന ആ കാലയളവിൽ ബ്രിട്ടിഷ് പടയാളികൾ കാട്ടിലെ മൃഗങ്ങളെ വേട്ടയാടുക പതിവായി തിരുന്നു. അതിനെതിരെ " ഒടിയൻ " നടത്തുന്ന ചെറുത്ത് നിൽപ്പാണ് സിനിമയുടെ പ്രമേയം. 

 വി.എ. ശ്രീകുമാർ മോനോനാണ് ഒടിയന്റെ  സംവിധാനം. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. സംഭാഷണം - കെ. ഹരികൃഷ്ണൻ, സംഗീതം - എം. ജയചന്ദ്രൻ ,ക്യാമറ - ഷാജി ,        എഡിറ്റിംഗ് - എ. ശ്രീകർപ്രസാദ്, പ്രൊഡക്ഷൻ ഡിസൈനർ - സാബു സിറിൾ , ആക്ഷൻ സംവിധാനം - പീറ്റർ ഹെയ്ൻ ,കലാ സംവിധാനം - പ്രശാന്ത് മാധവ്.

 മോഹൻലാൽ രണ്ട് വ്യതസ്ത ഗെറ്റപ്പുകളിൽ എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്   . മുപ്പത് വയസ്ക്കാരനായ കഥാപാത്രത്തിന് വേണ്ടി പതിനഞ്ച് കിലോ ഭാരം കുറച്ചതിന് ശേഷമാണ് അഭിനയിച്ചത്. മഞ്ജു വാര്യർ, പ്രകാശ് രാജ് ,സിദ്ദീഖ്, ഇന്നസെന്റ്, വിഷ്ണു ഗോപാൽ തുടങ്ങിയവരും അഭിനയിിക്കുന്നു .
വാരണാസി ,ഉത്തർപ്രദേശ്, പാലക്കാട്, ഉദുമൽപേട്ട ,ഹൈദരാബാദ്, എന്നീവടങ്ങളിലായിരുന്നു ഷൂട്ടിംഗ് .  സാം. സി.എസ്സ് ആദ്യമായി പശ്ചത്താല സംഗീതം നിർവ്വഹിക്കുന്ന ചിത്രം കൂടിയാണ് ഒടിയൻ.

പ്രേക്ഷകർ വലിയ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയൻ. 550-ൽ പരം തീയേറ്ററുകളിൽ  ഒടിയൻ   ഡിസംബർ 14 ന്  ചെയ്യും.   

സലിം പി.ചാക്കോ .

No comments:

Powered by Blogger.