3D വിസ്മയം സൃഷ്ടിച്ച് ശങ്കറിന്റെ " 2.0 " . മൊബെൽ കമ്പനികളുടെ ടവറുകൾ സൃഷ്ടിക്കുന്ന റേഡിയേഷനുകൾ നാടിന് ആപത്ത് എന്ന സന്ദേശവും " 2.0 " നൽകുന്നു.

രജനികാന്തിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ത്രില്ലർ സിനിമയാണ് " 2.0 ". ഇന്ത്യൻ സിനിമ ലോകത്ത് വീണ്ടുമൊരു വിസ്മയം തീർക്കുകയാണ് സംവിധായകൻ ശങ്കർ. മേക്കിങ്ങിലൂടെ പ്രേക്ഷകരെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് ശങ്കർ. മനുഷ്യരുടെ വികാരങ്ങൾ തൊട്ടറിയാൻ പറ്റുന്ന ആ പഴയ റോബർട്ട്. രസകരമായ മാനറിസങ്ങളുമായാണ് രജനികാന്ത് ഈ ചിത്രത്തിൽ നിറയുന്നത്. 

" യന്തിരൻ " എന്ന സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമായി ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് " 2.0 " .
ഡോ. വസീഗരൻ, ചിട്ടി എന്നി കഥാപാത്രങ്ങളെയാണ് ഇത്തവണയും രജനികാന്ത്അവതരിപ്പിക്കുന്നത്. ബോളിവുഡ്താരം  അക്ഷയ്കുമാർ തമിഴിൽ അരങ്ങേറ്റം കുറിക്കുന്നു .രജനികാന്തിന്റെ അഭിനയ ജീവിതത്തിലെ മികച്ച  കഥാപാത്രങ്ങളാണ് ഈ സിനിമയിലേത്. അക്ഷയ് കുമാറും മികച്ച അഭിനയം കാഴ്ചവച്ചു .

ഇന്ത്യയിലെ ചെലവേറിയ ചിത്രമെന്ന പേര് ഈ സിനിമ നേടി കഴിഞ്ഞു. 543 കോടി രൂപയാണ് ഇതിനായി ചിലവഴിച്ചിരിക്കുന്നത്. ത്രിഡിയിൽ ഒരുക്കിയ ഈ സിനിമ ദൃശ്യ വിസ്മയം കൊണ്ട് മാത്രമല്ല  ശബ്ദം കൊണ്ടും പ്രേക്ഷകരെ അതിശയിപ്പിക്കുന്നു. 2.0 യ്ക്ക് 4 ഡി ശബ്ദ സന്നിവേശത്തിന്റെ. സാദ്ധ്യതകൾ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു. ഇന്ത്യയിൽ ആദ്യമായാണ് ഇത്തമൊരു ശബ്ദ സാന്നിദ്ധ്യ സാങ്കേതിക വിദ്യ ഉൾപ്പെടുത്തിയിരിക്കുന്നത്. 

നിളയായി ആമിജാക്സണും സഹാറാ ബൊഹ്റയായി സുദനാശു പാണ്ഡെയും  ടെലികമ്മ്യുണിക്കേഷൻസ്  മന്ത്രിയായി കലാഭവൻ ഷാജോണും അഭിനയിക്കുന്നു. ആദിൽ ഹുസൈനും  അഭിനയിക്കുന്നു .

എസ്. ശങ്കറും, ബി.ജയമോഹനും ചേർന്ന് രചന നിർവ്വഹിക്കുന്നു. ഏ.ആർ റഹ്മാൻ സംഗീതവും, മാധവൻ കാർക്കായും, നാ മുത്തുകുമാർ ഗാനരചനയും,  നിരവ്ഷാ ഛായാഗ്രഹണവും, ആന്റണി എഡിറ്റിംഗും രസൂൽ പൂക്കുട്ടി, അമൃത് പ്രീതം എന്നിവർ സൗണ്ട് ഡിസൈനിംഗും, കെന്നി ബാറ്റ്സ്, നിക്ക് പൗവ്വൽ, സ്റ്റീഫ് ഗ്രീഫിൻ ,സിൽവ എന്നിവർ ആക്ഷനും നിർവ്വഹിക്കുന്നു. 

ലൈക്കാ പ്രൊഡക്ഷൻസ് ആണ് സിനിമ നിർമ്മിക്കുന്നത്. ലൈക്കാ പ്രൊഡക്ഷൻസും, ധർമ്മ പ്രൊഡക്ഷൻസും ,എ.എ. ഫിലിംസും, മുളകുപാടം ഫിലിംസ് കേരളത്തിലും ചിത്രം വിതരണം ചെയ്യുന്നു. ഏ. സുബാസ്കരനും, രാജു മഹാലിംഗവും ചേർന്ന് സിനിമ നിർമ്മിച്ചിരിക്കുന്നു. 

സെയ്ഡ് ശ്രീറാം, ഷാഷാ തിരുപ്പതി, ബ്ളസ്, അർജുൻ ചാണ്ടി, ബാബ ബായ്ക്ക ,ഏ. ആർ. ആമീൻ ,സുസെൻ ഡി 'മെല്ലോ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. 
ചെന്നൈ മദ്രാസ് ബോട്ട് ക്ലബ്ബ് 
,ഡൽഹി ജവഹർലാൽ നെഹ്റു സ്‌റ്റേഡിയം എന്നിവടങ്ങളിലാണ് പ്രധാന ലോക്കേഷനുകൾ .

തമിഴിൽ ചിത്രീകരിച്ച ഈ ചിത്രം ഹിന്ദി, തെലുങ്ക്, ഭാഷകളിലായി ലോകമൊട്ടാകെയുള്ള പതിനായിരം തീയേറ്ററുകളിൽ 3D , 2 D, പതിപ്പുകളിൽ സിനിമ റിലിസ് ചെയ്തിട്ടുണ്ട്. കേരളത്തിൽ 458 -ൽ പരം    സ്ക്രനുകളിൽ സിനിമ റിലിസ് ചെയ്ത് ശ്രദ്ധേയമായി.

മികച്ച വി.എഫ്. എക്സ് സാങ്കേതിക ഉപയോഗിച്ച് നിർമ്മിക്കപ്പെട്ട ചിത്രമാണിത്. ത്രിഡിയുടെ മുഴുവൻ സാദ്ധ്യതകളും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. 

കഥയെക്കുറിച്ച് അധികമൊന്നും പറയാനില്ലെങ്കിലും വി.എഫ്. എക്സ് മാജിക് കൊണ്ട് ആദ്യവസാനം പ്രേക്ഷകനെ പിടിച്ചിരുത്താൻ സംവിധായകന് കഴിഞ്ഞു. അവസാനം ഉൾപ്പെടുത്തിയിരിക്കുന്ന പാട്ട് മികച്ചതായി . എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന തരത്തിലുള്ള ബ്രഹ്മാണ്ഡ ചിത്രമാണ് " 2.0 " .

മൊബൈൽ കമ്പനികളുടെ ടവറുകളുടെ അതിപ്രസരം സമൂഹത്തിന്  ഉണ്ടാക്കുന്ന ആപത്ത് സിനിമ ചൂണ്ടിക്കാട്ടുന്നു. പറവകളും പക്ഷികളും ഇതിന്റെ പേരിൽ ചത്ത് ഒടുങ്ങുന്നു . അമേരിക്കയിൽ അഞ്ച് മെബൈൽ കമ്പിനിയും, ചൈനയിൽ  മൂന്ന് കമ്പനിയും മാത്രമാണ് ഉള്ളത്. എന്നാൽ ഇന്ത്യയിൽ ഇത് പതിനൊന്ന് മൊബൈൽ കമ്പനികൾ എന്ന് സിനിമ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ റേഡിയേഷൻ സമൂഹത്തിന് ഉണ്ടാക്കുന്ന വിപത്തുകൾ സിനിമ പറയുന്നു . ഇത് പ്രേക്ഷകന് പുതിയ അനുഭവമാണ് നൽകുന്നത്. 

റേറ്റിംഗ് : 4 / 5.
സലിം പി. ചാക്കോ . 

No comments:

Powered by Blogger.