ലാൽ ജോസിന്റെ 25-ാമത് ചിത്രം " തട്ടുംപുറത്ത് അച്യൂതൻ " ക്രിസ്തുമസിന് തീയേറ്ററുകളിൽ എത്തും. കുഞ്ചാക്കോ ബോബൻ അച്യൂതനാകും.

എൽസമ്മ എന്ന ആൺകുട്ടി,  പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും  എന്നി ചിത്രങ്ങൾക്ക് ശേഷം  കുഞ്ചാക്കോ ബോബനെ നായകനാക്കി ലാൽ ജോസ് -  എം .സിന്ധുരാജ് ടീം ഒരുക്കുന്ന ചിത്രമാണ് " തട്ടുംപുറത്ത് അച്യൂതൻ " .പ്രണയത്തിന്റെയും, ഹാസ്യത്തിന്റെയും പശ്ചാത്തലത്തിലുള്ള കുടുംബചിത്രമാണിത്. ക്രിസ്തുമസ് നാളുകളിൽ പ്രേക്ഷകരുടെ മുന്നിൽ ഈ സിനിമ എത്തും. 

ചേലപ്രം ഗ്രാമത്തിൽ പ്രശസ്തമായ ഒരു ശ്രീകൃഷ്ണ ക്ഷേത്രമുണ്ട്. ക്ഷേത്രവുമായി ബന്ധപ്പെട്ട  എല്ലാ കാര്യങ്ങളിലും സജീവ സാന്നിദ്ധ്യമായ ചെറുപ്പക്കാരനാണ് അച്യുതൻ .മാർക്കറ്റിലെ പച്ചക്കറി കടയിൽ അക്കൗണ്ടന്റായി ജോലിയുമുണ്ട് അച്യൂതന് . അമ്മയില്ലാത്ത അച്യൂതന്  അച്ഛനാണ് എല്ലാം .അമ്പലവാസിയായ അച്യൂതന്  ജീവിതത്തിൽ അവിചാരിതമായി നടക്കുന്ന സംഭവങ്ങളാണ് പ്രമേയം. അച്യുതൻ ഏങ്ങനെയാണ് തട്ടുംപുറത്ത് എത്തിയത് എന്നാണ് സിനിമ പറയുന്നത്. എന്നാൽ തട്ടുംപുറത്ത് എത്തുന്ന  അച്യുതൻ കള്ളനല്ല, അച്യുതൻ തട്ടുംപുറത്ത് എത്താനുള്ള കാരണവും, തുടർന്നുള്ള സംഭവങ്ങളുമാണ്  സിനിമ.

കുഞ്ചാക്കോ ബോബൻ അച്യൂതനായും ,പുതുമുഖം ശ്രവണ ജയലക്ഷ്മിയായും അഭിനയിക്കുന്നു. നെടുമുടി വേണു, വിജയരാഘവൻ ,കലാഭവൻ ഷാജോൺ , ഹരീഷ് കണാരൻ ,സന്തോഷ് കിഴാറ്റൂർ, കൊച്ചുപ്രേമൻ, ബിന്ദു പണിക്കർ , താരാ കല്യാൺ, സേതുലക്ഷ്മി ,അനിൽ മുരളി ,ഇർഷാദ്, അഞ്ജലി കൃഷ്ണ ,ബിജു സോപാനം, ജയശങ്കർ ,ജോണി ആന്റണി, സുബീഷ് സുധി, വീണ നായർ, സീമാ ജി. നായർ, പ്രസാദ് മുഹമ്മ ,തൃശൂർ ബാലചന്ദ്രൻ ,ബിനു അടിമാലി, രാജേഷ്  ,മാസ്റ്റർ ആദിഷ് പ്രവീൺ തുടങ്ങിയവർ സിനിമയിൽ അഭിനയിക്കുന്നു. 

രചന  എം. സിന്ധുരാജും, ഛായാഗ്രഹണം റോബി വർഗ്ഗിസ് രാജും, ഗാനരചന അനിൽ പനച്ചൂരാനും, ബി.ആർ  പ്രസാദും ,സംഗീതം  ദീപാങ്കുരനും, എഡിറ്റിംഗ് രഞ്ജൻ എബ്രാഹാമും ,കലാസംവിധാനം അജയ് മങ്ങാടും, പ്രൊഡക്ഷൻ കൺട്രോളർ അനിൽ അങ്കമാലിയും നിർവ്വഹിക്കുന്നു. 

സംവിധായകരായ അനിൽ ബാബുമാരിലെ ബാബുവിന്റെ മകളാണ് ശ്രവണ. അക്കു അക്ബറിനൊപ്പം മഴത്തുള്ളികിലുക്കം ഒരുക്കിയ എബി ജോസിന്റെ മകൻ അനിൽ എബ്രാഹാമാണ് അസോസിയേറ്റ് ഡയറ്കടർ.സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യനാണ് അസോസിയേറ്റ് ഡയറകടറൻമാരിൽ മറ്റൊരാൾ. സെവൻ ആർട്സ് മോഹനന്റെ മകൻ വിഷ്ണു എം. മോഹൻ അസിസ്റ്റൻറ് ഡയറ്കറായി പ്രവർത്തിക്കുന്നു. നായിക ശ്രവണയുടെ സഹോദരൻ ദർശൻ ടി. എൻ ക്യാമറാ അസിസ്റ്റന്റാണ്.

ബെക്കർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെബിൻ ബക്കറാണ് സിനിമ നിർമ്മിക്കുന്നത്. മുല്ല, പുളളിപ്പുലികളും ആട്ടിൻകുട്ടിയും, ചാർലി, ടേക്ക് ഓഫ്  എന്നി ചിത്രങ്ങൾ ഷെബിൻ ബക്കറാണ് നിർമ്മിച്ചത്. 

സലിം പി. ചാക്കോ .

No comments:

Powered by Blogger.