അനുശ്രീയുടെ " ഓട്ടർഷ " നവംബർ 23ന് റിലിസ് ചെയ്യും.

അനുശീയെ പ്രധാന കഥാപാത്രമാക്കി സുജിത് വാസുദേവ് ഛായാഗ്രഹണവും, സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് " ഓട്ടർഷ" . ഓട്ടോറിക്ഷ യാത്രക്കാരുടെ നിത്യജീവിതത്തിൽ നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. അനിത എന്ന ഓട്ടോറിക്ഷ ഡ്രൈവറായി അനുശ്രീ അഭിനയിക്കുന്നു. ഓട്ടോ റിക്ഷ യാത്രക്കിടെ നടക്കുന്ന സംഭവങ്ങൾ ചിത്രീകരിക്കാൻ നിരവധി ക്യാമറകൾ ഉപയോഗിച്ചിട്ടുണ്ട്. പുത്തൻ സാങ്കേതിക വിദ്യകളാണ് ഇതിനായ് ഉപയോഗിച്ചിരിക്കുന്നത്. 

ടിനി ടോം, നസീർ സംക്രാന്തി ,സുബീഷ് എന്നിവരും സിനിമയിൽ അഭിനയിക്കുന്നു. തിരക്കഥ ജയരാജ് മിത്രയും ഗാനരചന  രാജീവ് നായരും ,അനിൽകുമാറും ,  സംഗീതം ശരത്തും, എഡിറ്റിംഗ് ജോൺകുട്ടിയും , പ്രൊഡക്ഷൻ കൺട്രോളറായി  ബാദുഷയും നിർവ്വഹിക്കുന്നു. എം.ഡി മീഡിയ ആന്റ് ലാർവ ക്ലബ്ബിന്റെ ബാനറിൽ മോഹൻദാസ് ദാമോദരൻ , സുജിത് വാസുദേവ് ,ലെനിൻ വർഗ്ഗീസ് എന്നിവരാണ്  " ഓട്ടർഷ" നിർമ്മിക്കുന്നത്.

No comments:

Powered by Blogger.