" ചിലപ്പോൾ പെൺക്കുട്ടി " നവംബർ 23ന് റിലിസ് ചെയ്യാൻ കഴിയില്ല - പ്രസാദ് നൂറനാട് .


 എല്ലാ നന്മയുള്ള സിനിമാ സ്നേഹികളും ക്ഷമിക്കണം ചിലപ്പോൾ പെൺകുട്ടി നവംബർ 23ന് റിലീസ് ചെയ്യാൻ കഴിയില്ല.. ഓഗസ്റ്റിൽ റിലീസ് ചെയ്യാൻ തീരുമാനിച്ച ചിത്രം പ്രളയത്തെ തുടർന്ന് മാറ്റിവെക്കുകയായിരുന്ന്... പിന്നീട് ചിത്രം വിതരണത്തിനു സഹായമായി വൈശാഖ് രാജ് സിനിമാസ് തയ്യാറായി ചിത്രം ഒരുങ്ങി "!!!
നമ്മൾ  ആദ്യം നവംബർ 16 റിലീസ് തീരുമാനിച്ച്! ആനിമൽ വെൽഫയർ ബോഡിന്റ Noc കിട്ടാൻ വൈകിയതിനാൽ 23ലേക്ക് റിലീസ് മാറ്റി . മനുഷ്യരെ കുഴപ്പിക്കുന്ന നമ്മുടെ നിയമ സംവിധാനങ്ങളിൽ പെട്ടു പല സിനിമക്കാരും വലയുകയാണ്... #AWBOI ചെന്നൈയിൽ നിന്നും ഹരിയാനയിലേക്ക് മാറ്റിയതിനു പിന്നാലെ വലിയ അഴിമതികളാണ് നടക്കുന്നതെന്ന് ഇതിന്റ ഏജൻസിക്കാർ പറയുന്ന്... ചിലപ്പോൾ പെൺകുട്ടിയിൽ മൃഗങ്ങളെ ദ്രോഹിക്കുകയോ യാതൊരു വിധമോശം രംഗങ്ങളോ ഇല്ല.. മനുഷ്യരേക്കാൾ കരുണയും കരുതലുമുള്ളതാണ് ജന്തുക്കൾ എന്നു ചൂണ്ടി കാണിക്കുന്ന രംഗങ്ങളാണ്... സിനിമയിൽ നിന്നു ഇതു നീക്കം ചെയ്യാനും കഴിയാത്തതാണ്... കോടികൾ മുടക്കി സിനിമ ചെയ്യുന്നവർക്ക് ഇതിനു യാതൊരു ബുദ്ധിമുട്ടുകളും സംഭവിക്കുന്നില്ല... #BJP ഭരിക്കുന്ന രാജ്യമായതിനാൽ കേരളത്തിലെ ബഹു : സംസ്ഥാന പ്രസിഡന്റ് Adv ശ്രീധരൻപിള്ള ഹരിയാന മിനിസ്റ്റർ  #Environment_Minister #Dr_Harsh_Vardhan ന് നിവേദനം നൽകി.. ബഹു: MP #Alphonse_Kannanthanam അൽഫോൺസ് കണ്ണന്താനം ഓഫീസ് വഴി രണ്ട് ആഴ്ചയായി നിരന്തരം ബന്ധപ്പെടുന്ന് പക്ഷെ യാതൊരു വിധ പ്രതികരണവും ലഭിക്കുന്നില്ല.. അവസാന കമ്മറ്റിയായ നവംബർ 15 വ്യാഴം #AWBOI കമ്മിറ്റിയിൽ  വന്നെന്നു പറയുന്നെങ്കിലും അതിന്റെ റിപ്പോർട്ട് ഇതുവരെ വെളിയിൽ വന്നിട്ടില്ല... നവംബർ 20 സെൻസർ തീരുമാനിച്ച് ഇതിനകത്ത് NOC ലഭിച്ചാലെ മറ്റു കാര്യങ്ങൾ നടക്കൂ.. എല്ലാം ശുഭമായി നവംബർ 30 തിന് ചിത്രം റിലീസ് ചെയ്യാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്ന്... ഈശ്വരൻ അനുഗ്രഹിക്കട്ടെ.

   പ്രസാദ് നൂറനാട്
  ( സംവിധായകൻ) 

No comments:

Powered by Blogger.