മലയാളി സംവിധായകൻ രജീഷ്ബാലയുടെ തമിഴ് ചിത്രം " വണ്ടി " നവംബർ 23ന് റിലിസ് ചെയ്യും.

റോബി ഫിലിംസിന്റെ ബാനറിൽ രജീഷ് ബാല തിരക്കഥയെഴുതി  സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് " വണ്ടി " . വിദാർത്ഥ്  , ചാന്ദ്നി തമിലരശൻ , ജോൺ വിജയ്, കിഷോർ എന്നിവർ അഭിനയിക്കുന്നു .

സ്നേഹൻ ഗാനരചനയും ,സൂരജ് എസ് കുറുപ്പ് സംഗീതവും ,റിസാൽ ജനി എഡിറ്റിംഗും ,രഗീഷ്നാരായണൻ ഛായാഗ്രഹണവും, മോഹന മഹീന്ദ്രൻ കലാസംവിധാനവും ശ്രൂതിലാൽ കെ. ഗണേഷ് ആക്ഷനും നിർവ്വഹിക്കുന്നു. 
ഹഷീർ ആണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. 
മലയാളത്തിൽ നിന്നും രജീഷ് ബാലയുടെ അരങ്ങേറ്റ ചിത്രമാണ് " വണ്ടി" .

No comments:

Powered by Blogger.