അമേരിക്കൻ മലയാളികൾ അഭിനയിച്ച " അവർക്കൊപ്പം " നവംബർ 23ന് റിലിസ് ചെയ്യും.ഇന്ത്യൻ സിനിമ ചരിത്രത്തിൽ ആദ്യമായി ടെൻഡർ ലവിങ്ങ് കെയർ എന്ന കൺസപ്റ്റ് അവതരിപ്പിക്കുന്ന ആദ്യ ചിത്രമാണ് " അവർക്കൊപ്പം " .പൂർണ്ണമായും അമേരിക്കൻ മലയാളികളാണ്  ഈ സിനിമയിൽ അഭിനയിച്ചിരിക്കുന്നത്. അമേരിക്കയിൽ തന്നെയാണ് ഷൂട്ടിംഗും പൂർത്തിയാക്കിയിട്ടുള്ളത്.  

അമേരിക്കൻ മലയാളിയായ ഗണേശ് നായർ കഥയും, സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് " അവർക്കൊപ്പം " .പാർത്ഥസാരഥി പിള്ള , ബിന്ദു കൊച്ചുണ്ണി ,നിഷാദ് ജോയി, സണ്ണി കല്ലുപ്പാറ , ബാലു മേനോൻ ,വൽസ തോപ്പിൽ ,റിന്റ റോണി, ഷൈനി ജോർജ്ജ് ,ടിന നായർ ,ഏഴരസി ,റെനിൽ രാധാകൃഷ്ണൻ ,അമിത് പുള്ളാർകാട്ട് ,അരവിന്ദ് പി. ,ലൈസി അലക്സ് ,രാധാ മുകുന്ദൻ ,ഫ്രാൻസിസ് ക്ലമന്റ് എന്നിവർ അഭിനയിക്കുന്നു. 

ഛായാഗ്രഹണം മാർട്ടിൻ മുണ്ടാടനും ,റെജി ഫിലിപ്പ് ,എബി ജോൺ ഡേവിഡ് എന്നിവരും ,ഗാനരചന നിഷികാന്ത് ഗോപി ,അജിത്ത് നായർ എന്നിവരും സംഗീതം ഗിരി സൂര്യയും നിർവ്വഹിക്കുന്നു.

സലിം പി. ചാക്കോ . 

No comments:

Powered by Blogger.