സ്ത്രീത്വത്തിന് നേരെയുള്ള അതിക്രമങ്ങൾക്ക് നേരെ വിരൽ ചൂണ്ടുന്ന " ചിലപ്പോൾ പെൺകുട്ടി " നവംബർ 23ന് റിലിസ് ചെയ്യും. പ്രസാദ് നൂറനാട് - സംവിധാനം .

പെൺക്കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾക്ക് എതിരെ പെൺകരുത്തിനെ സജ്ജമാക്കാനുള്ള ശ്രമമാണ് " ചിലപ്പോൾ പെൺക്കുട്ടി." 
ആവണി പ്രസാദ് ,കാവ്യ ഗണേഷ്   ,സിമ്രീൻ രതീഷ്  പ്രധാന കഥാപാത്രങ്ങളാക്കി  ടെലിവിഷൻ രംഗത്തെ സജീവ സാന്നിദ്ധ്യമായ പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് " ചിലപ്പോൾ പെൺകുട്ടി " 

സമകാലിന പ്രസക്തമായ വിഷയമാണ് സിനിമയുടെ പ്രമേയം.  കാശ്മീരിന്റെ പശ്ചാത്തലത്തിൽ ആരംഭിക്കുന്ന സിനിമ മലയാളി പെൺകുട്ടികളുടെ കഥയാണ് സിനിമ പറയുന്നത്. ഡോ. വൈക്കം വിജയലക്ഷ്മി പാടിയ മനോഹരമായ ഹിന്ദി ഗാനം ഇതിനോടകം ഹിറ്റ് ചാർട്ടിൽ ഇടം നേടിയിട്ടുണ്ട്.

കൃഷ്ണചന്ദ്രൻ , സുനിൽ സുഗദ, അരിസ്റ്റോ സുരേഷ്, ദിലീപ് ശങ്കർ, സുനീഷ് ചുനക്കര , ലക്ഷ്മി പ്രസാദ്, ശരത്ത് ,പ്രിയ രാജീവ്, ശ്രുതി രജനികാന്ത്, അഡ്വ.മുജീബ് റഹ്മാൻ, ജയലാൽ, അഖിൽരാജ്, ശിവ മുരളി ,ജലജ ,രുദ്ര എസ്. ലാൽ ,നൗഷാദ് എന്നിവർ അഭിനയിക്കുന്നു. 

 കഥ, തിരക്കഥ ,സംഭാഷണം - എം. കമറുദീനും,  ക്യാമറ - ശ്രീജിത്ത് ജി.നായരും, ഗാനങ്ങൾ - രാജീവ് അലുങ്കലും  ,മുരുകൻ കാട്ടാക്കടയും  ,എം. കമറുദീനും  ,എസ്.എസ്. ബിജുവും,  ഡോ. ജെ.പി. ശർമ്മയും  ,സംഗീതം - അജയ് സരിഗമയും .എഡിറ്റിംഗ് രഞ്ജിത്ത് വി.മീഡിയയും , ആക്ഷൻ അഷ്റഫ് ഗുരുക്കളും  നിർവ്വഹിക്കുന്നു.  അഭിജിത്ത് കൊല്ലം, അർച്ചന വി. പ്രകാശ്, ജിൻഷ ഹരിദാസ്, അജയ് തിലക് രാകേഷ് ഉണ്ണി എന്നിവരും ഗാനങ്ങൾ ആലപിച്ചിരിക്കുന്നു. 

 ട്രൂ മൂവി മേക്കേഴ്സിന്റെ ബാനറിൽ സുനീഷ് ചുനക്കരയാണ് " ചിലപ്പോൾ പെൺകുട്ടി "നിർമ്മിക്കുന്നത്.


സലിം പി. ചാക്കോ .

No comments:

Powered by Blogger.