മഹാത്മാഗാന്ധി സർവകലാശാലായുടെ ആദ്യ ഫീച്ചർ ഫിലിം " സമക്ഷം'' നവംബർ 23ന് റിലിസ് ചെയ്യും.

മഹാത്മാഗാന്ധി സർവകലാശാല ക്രിയേഷൻസ് നിർമ്മിച്ച ചിത്രമാണ് " സമക്ഷം'' .ഇന്ത്യൻ സർവകലാശാലകളുടെ ചരിത്രത്തിലെ ആദ്യ ഫീച്ചർ ഫിലിമാണിത്. ഡോ. അജു കെ. നാരായണനും ,ഡോ. അൻവർ അബ്ദുള്ളയുമാണ് രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. 

കൈലാഷ്, ഗായത്രി കൃഷ്ണ ,പ്രേം പ്രകാശ് ,എം ആർ. ഗോപകുമാർ ,ദിലീഷ് പോത്തൻ, സോഹൻ സീനുലാൽ, പി. ബാലചന്ദ്രർ ,സിദ്ധാർത്ഥ് ശിവ , അക്ഷര കിഷോർ ,ഡോ. വിഞ്ചി ,ദിനേഷ് പ്രഭാകർ ,അനിൽ നെടുമങ്ങാട്, അനശ്വര രാജൻ ,ശ്രീജ എന്നിവർ അഭിനയിക്കുന്നു. 
ബിനു കുര്യൻ ഛായാഗ്രഹണവും, കിരൺ ദാസ് എഡിറ്റിംഗും ,എ ബി സാൽവിൻ തോമസ് സംഗീതവും നിർവ്വഹിക്കുന്നു. എം.ആർ. ഉണ്ണിയാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.

No comments:

Powered by Blogger.