മമ്മൂട്ടിയുടെ " യാത്ര" ഡിസംബർ 21 ന് 1500 തീയേറ്ററുകളിൽ റിലിസ് ചെയ്യും.

ആന്ധ്രാപ്രദേശിന്റെ മുൻ മുഖ്യമന്ത്രിയും, രാഷ്ടീയ നേതാവുമായ വൈ. എസ്. ആർ. റെഡ്ഡിയുടെ ജീവിതം പ്രമേയമാക്കിയ ചിത്രമാണ് " യാത്ര" . മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മഹി വി. രാഘവാണ്. വൈ. എസ്. ആർ റെഡ്ഡിയായി മമ്മൂട്ടി അഭിനയിക്കുന്നു. 

ജഗപതി ബാബു, റാവു രമേഷ്, അനസൂയ ഭരദ്വാജ് , പോസാനി കൃഷ്ണ മുരളി, വിനോദ് കുമാർ, സുഹാസിനി തുടങ്ങിയവരും അഭിനയിക്കുന്നു. ഛായാഗ്രഹണം സത്യൻ സൂര്യനും ,എഡിറ്റിംഗ് ഏ .ശ്രീകർ പ്രസാദും നിർവ്വഹിക്കുന്നു. വിജയ് ചില്ല ,                 ശശി ദേവിറെഡ്ഡി എന്നിവർ 70 എം.എം എന്റെർടെയ്ൻമെന്റിന്റെ ബാനറിൽ " യാത്ര" നിർമ്മിക്കുന്നു. 

No comments:

Powered by Blogger.