" മൊട്ടിട്ട മുല്ലകൾ " നവംബർ 16ന് തീയേറ്ററുകളിൽ എത്തും.

സിനിമക്കുള്ളിലെ സിനിമയുടെ കഥ പറയുമ്പോൾ സിനിമയുടെ ഒന്നര       മണിക്കൂറും യഥാർത്ഥ്വം പോലെ തന്നെ പ്രതിസന്ധികളിലൂടെ നീങ്ങി ക്ലൈമാക്സിൽ എത്തിക്കുന്നതാണ് "   മൊട്ടിട്ട മുല്ലകൾ പറയുന്നത് " .ഈ സിനിമയെ ശ്രദ്ധേയമാക്കുന്നത്  അതിന്റെ വ്യതസ്തമായ  ക്ലൈമാക്സാണ്. വിനോദ് കണ്ണോൽ സിനിമ സംവിധാനം ചെയ്യുന്നു. 

അരുൺ ജാൻസൺ , വാസുദേവൻ ,നിധിഷ് ,  ബിജുക്കുട്ടൻ ,ജോയ് മാത്യൂ ,സുമേഷ് നാരായണൻ ,ദീപിക, കുളപ്പുള്ളി ലീല ,ജയ്മി അഫ്സൽ ,നാരായൺക്കുട്ടി ,മജീദ്, അലിക്കോയ ,അശ്വതി, ആർദ്ര, വിജയഭാസ്കരൻ ,കോഴിക്കോട് ശാരദ തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

ഛായാഗ്രഹണം ഉമേഷ്കുമാർ മാവൂരും, ഗാനരചനയും ,സംഗീതവും ശ്രീശൈലം രാധാകൃഷ്ണനും ,എഡിറ്റിംഗ് രതീഷ് മോഹനും, പശ്ചത്താല സംഗീതം സജീവ് മംഗലത്തും നിർവ്വഹിക്കുന്നു ,ജി.കെ. എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹൻ നെല്ലിക്കാട്ടാണ് ഈ സിനിമ നിർമ്മിക്കുന്നത്. 

കാസർഗോഡിന്റെ തനതു കലാരൂപമായ അലാമികളി മലയാളത്തിൽ ആദ്യമായി അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്ക് ഉണ്ട്. പാട്ടുകളിലുടെ കഥ പറയുന്ന പഴയ ജനപ്രിയ സിനിമ രീതിയാണ്  " മൊട്ടിട്ട മുല്ലകൾ " പറയുന്നത്.

No comments:

Powered by Blogger.