കാളിദാസ് ജയറാമിന്റെ "' Mr & Ms റൗഡി " . സംവിധാനം - ജിത്തു ജോസഫ്.

കാളിദാസ് ജയറാം, അപർണ്ണ ബാലമുരളി ,ഗണപതി, വിഷ്ണു ഗോവിന്ദ്, ഷെബിൻ ബെൻസൺ, ശരത് സഭ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് Mr & Ms   റൗഡി .

ആത്മാർത്ഥ സുഹൃത്തുക്കളായ അഞ്ചംഗ സംഘത്തിന്റെ കുട്ടിക്കാലത്ത് നടന്ന ഒരു സംഭവം പിന്നിടുള്ള ജീവിതത്തിൽ പല പ്രശ്നങ്ങളും സൃഷ്ടിക്കുന്നു .ഇതുമൂലം ശരിയായ വിദ്യാഭ്യാസം നേടാൻ ഇവർക്ക് കഴിയുന്നില്ല. അവസാനം ഒരു ക്വട്ടേഷൻ സംഘം ഉണ്ടാക്കി ജീവിതം മുന്നോട്ട് പോകാൻ അവർ തീരുമാനിക്കുകയാണ്. ഇവരുടെ രൂപവും ,സ്വഭാവവും ഒക്കെ കാണുമ്പോൾ വിശ്വസിച്ച് ക്വട്ടേഷൻ ജോലി എൽപ്പിക്കാൻ പലരും മടി കാണിക്കുന്നു. 

സായികുമാർ , വിജയരാഘവൻ ,ഭഗത് മാനുവൽ ,വിജയ് ബാബു, ഷഹീൻ സിദ്ദിഖ് ,ജോയ് മാത്യു, എസ്തർ അനിൽ , മഞ്ജു സതീഷ് എന്നിവർ അഭിനയിക്കുന്നു . വിന്റേജ് ഫിലിംസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ,ജീത്തു ജോസഫും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത് . 

ഛായാഗ്രഹണം സതീഷ് കുറുപ്പും, എഡിറ്റിംഗ്  അയൂബ്ഖാനും , ഗാനരചന സന്തോഷ് വർമ്മയും, സംഗീതം അനിൽ ജോൺസണും, പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹനും ,കലാ സംവിധാനം സാബു റാമും ,മേക്കപ്പ് ജിതേഷ് പോയയും , കോസ്റ്റുംസ് ലിന്റാ ജീത്തുവും നിർവ്വഹിക്കുന്നു.

No comments:

Powered by Blogger.