" DRAമാ" - രംഗത്ത് അമ്മയും, അവർക്ക് പിറക്കാത്ത മകനും നിങ്ങളെ കാണാൻ നവംബർ ഒന്ന് മുതൽ എത്തുന്നു.

കേരളപിറവി ദിനത്തിൽ മോഹൻലാലിനെ നായകനാക്കി രഞ്ജിത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് " DRAമാ'' തീയേറ്ററുകളിൽ എത്തും. . ഭൂരിഭാഗവും ലണ്ടനിൽ ചിത്രീകരണം പൂർത്തികരിച്ച ഈ ചിത്രത്തിൽ നിരഞ്ജ് മണിയൻപിള്ള രാജു ,രഞ്ജി പണിക്കർ , സുരേഷ് കൃഷ്ണ ,ദിലീഷ് പോത്തൻ ,ശ്യാമപ്രസാദ്, ജോണി ആന്റണി, ബൈജു, കനിഹ ,ആശാ ശരത്ത്, അരുന്ധതി നാഗ് , ബേബി ലാറ തുടങ്ങിയവർ അഭിനയിക്കുന്നു .

വർണ്ണചിത്ര ,ഗുഡ്ലൻ പ്രൊഡക്ഷൻസ് ആൻഡ് ലില്ലി പാഡ് മോഷൻ പിക്ചേഴ്സ് യു.കെ. ലിമിറ്റഡിന്റെ ബാനറിൽ എം.കെ. നാസർ, മഹാസുബൈർ  എന്നിവരാണ് സിനിമ നിർമ്മിക്കുന്നത്. ഛായാഗ്രഹണം അഴകപ്പനും, സംഗീതം വിനു തോമസ്സും, എഡിറ്റർ സന്ദീപ് നന്ദകുമാറും ആണ്.
കേരളത്തിന് പുറത്ത് നവംബർ രണ്ടിനാണ്  " DRAമാ" റിലിസ് ചെയ്യുന്നത്. 

സലിം പി. ചാക്കോ .

No comments:

Powered by Blogger.