ഐ. എഫ്. എഫ്. കെ: ഓഫ് ലൈൻ ഡെലിഗേറ്റ് രജിസ്ട്രേഷൻ നവംബർ ഒന്നിന് ആരംഭിക്കും.



2018 ഡിസംബര്‍ 7 മുതല്‍ 13 വരെ തിരുവനന്തപുരത്ത് നടക്കുന്ന ഇരുപത്തിമൂന്നാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഓഫ് ലൈന്‍ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നവംബര്‍ ഒന്നിന് ആരംഭിക്കും. ചലച്ചിത്ര അക്കാദമിയുടെ അഞ്ച് മേഖലാകേന്ദ്രങ്ങളില്‍ ഇതിനുള്ള സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, കോട്ടയം,തിരുവനന്തപുരം എന്നീ മേഖലാകേന്ദ്രങ്ങളില്‍ നവംബര്‍ ഒന്നു മുതല്‍ ഏഴുവരെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നടത്താവുന്നതാണ്. ഇത്തവണ 2000 രൂപയാണ് ഡെലിഗേറ്റ് ഫീ. 


ഓരോ മേഖലാ കേന്ദ്രത്തില്‍നിന്നും 500 പാസുകളാണ് വിതരണം ചെയ്യുന്നത്. ഇവയില്‍ 175 പാസുകള്‍ 50 വയസ്സിനു മുകളിലുള്ളവര്‍ക്കും 25 പാസുകള്‍ ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കുമായി നീക്കിവെച്ചിട്ടുണ്ട്. ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ കൊണ്ടുവരേണ്ടതാണ്. 

മുന്‍വര്‍ഷങ്ങളില്‍ മേളയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ രജിസ്ട്രേഷന്‍ നമ്പര്‍ /രജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്പര്‍ / ഇ-മെയില്‍ വിലാസം ഇവയില്‍ ഏതെങ്കിലുമൊന്ന് അറിയിച്ചാല്‍ മതി. രാവിലെ പത്തു മണി മുതല്‍ വൈകിട്ട് ആറു മണി വരെ രജിസ്ട്രേഷന്‍ നടത്താവുന്നതാണ്.
വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡെലിഗേറ്റ് രജിസ്ട്രേഷന്‍ ഓണ്‍ലൈനായി മാത്രമേ അനുവദിക്കുകയുള്ളൂ. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നവംബര്‍ 10ന് ആരംഭിക്കുന്നതാണ്.

1 comment:

  1. വെരി ഗുഡ്... & ആശംസകൾ...

    ReplyDelete

Powered by Blogger.