ഇന്ത്യൻ സിനിമയിൽ ഇതുവരെ കാണാത്ത പ്രമോഷനുമായി മോഹൻലാലിന്റെ " ഒടിയൻ ടീം".

 
മോഹൻലാലിന്റെ അതേ വലിപ്പത്തിലുള്ള പ്രതിമയ്‌ക്കൊപ്പം എല്ലാവർക്കും സെൽഫി എടുക്കാൻ അവസരമുണ്ടാകും.ഇന്ത്യൻ സിനിമയിൽ ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു പ്രമോഷൻ എന്ന് " ഒടിയൻ ടീം" പറയുന്നു. കൊച്ചി ലുലു മാളിലെ പി.വി. ആർ സിനിമാസിൽ  മോഹൻലാൽ പ്രതിമ അനാച്ഛാദനം ചെയ്തു. എല്ലാ റിലിസ് കേന്ദ്രങ്ങളിലും ഇത്തരത്തിൽ പ്രതിമകൾ സ്ഥാപിക്കും.

 ബ്രിട്ടിഷ്ഭരണകാലയളവിൽ മലബാർ മേഖലയിലെ ട്രൈബൽ പ്രദേശങ്ങളിൽ നടക്കുന്ന കഥയാണ് ഒടിയൻ. ആദ്യമായി വൈദ്യുതി എത്തുന്ന ആകാലയളവിൽ ബ്രിട്ടിഷ് പടയാളികൾ കാട്ടിലെ മൃഗങ്ങളെ വേട്ടയാടുക പതിവായി തിരുന്നു. അതിനെതിരെ ഒടിയൻ നടത്തുന്ന ചെറുത്ത് നിൽപ്പാണ് സിനിമയുടെ പ്രമേയം. ഒടിയൻ മണികണ്ഠനായി മോഹൻലാൽ വേഷമിടുന്നു.

വി.എ. ശ്രീകുമാർ മോനോനാണ് ഒടിയന്റെ  സംവിധാനം. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. സംഭാഷണം - കെ. ഹരികൃഷ്ണൻ, സംഗീതം - എം. ജയചന്ദ്രൻ ,ക്യാമറ - ഷാജി ,   എഡിറ്റിംഗ് -    എ. ശ്രീകർപ്രസാദ്, പ്രൊഡക്ഷൻ ഡിസൈനർ - സാബു സിറിൾ , ആക്ഷൻ സംവിധാനം - പീറ്റർ ഹെയ്ൻ ,കലാ സംവിധാനം - പ്രശാന്ത് മാധവ്.

ഒടിയനിൽ മോഹൻലാൽ രണ്ട് വ്യതസ്ത ഗെറ്റപ്പുകളിൽഎത്തുന്ന പ്രത്യേകതയുമുണ്ട് . മുപ്പത് വയസ്ക്കാരനായ കഥാപാത്രത്തിന് വേണ്ടി പതിനഞ്ച് കിലോ ഭാരം കുറച്ചതിന് ശേഷമാണ് അഭിനയിച്ചത്. മഞ്ജു വാര്യർ, പ്രകാശ് രാജ്, സിദ്ദീഖ്, ഇന്നസെന്റ്, വിഷ്ണു ഗോപാൽ തുടങ്ങിയവർ അഭിനയിക്കുന്നു.

വാരണാസി ,ഉത്തർപ്രദേശ്, പാലക്കാട്, ഉദുമൽപേട്ട ,ഹൈദരാബാദ്, എന്നീവടങ്ങളിലായിരുന്നു ഷൂട്ടിംഗ് .  സാം. സി.എസ്സ് ആദ്യമായി പശ്ചത്താല സംഗീതം നിർവ്വഹിക്കുന്ന ചിത്രം കൂടിയാണ് ഒടിയൻ.
ഡിസംബർ 14 ന് 400 - ൽ പരം തീയേറ്ററുകളിൽ " ഒടിയൻ " റിലിസ് ചെയ്യും. 

സലിം പി. ചാക്കോ .

No comments:

Powered by Blogger.