പ്രണയം മനുഷ്യനെ മാറ്റി മറിക്കും. " മന്ദാരം " ' പൂത്തുലഞ്ഞു...


ആസിഫ് അലിയെ നായകനാക്കി വിജേഷ് വിജയ് സംവിധാനം ചെയ്യുന്ന റൊമാന്റിക് ചിത്രമാണ് " മന്ദാരം " .മന്ദാരത്തിൽ വിവിധ  ഗെറ്റപ്പുകളിൽ ആസിഫ് അലി അഭിനയിക്കുന്നു.

 കൗമാരം മുതൽ 32 വയസ്സ് വരെയുള്ള വ്യതസ്തമായ കാലഘട്ടത്തിലുടെ കടന്ന് പോകുന്ന കഥാപാത്രങ്ങളെയാണ് ആസിഫ് അലി അവതരിപ്പിക്കുന്നത്. രണ്ട് പ്രണയങ്ങളും ഇതിനിടയിൽ സംഭവിക്കുന്നു. 
"പ്രണയം മനുഷ്യനെ മാറ്റി കളയും " മാത്രമല്ല കുടുംബം, കൂട്ടുകാർ ഇതിനെയെല്ലാം  സ്വാധീനിക്കുകയും ചെയ്യും. 
സിനിമയിൽ അച്ഛനും, മകനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും സിനിമ പറയുന്നു. കട്ടത്താടിയും ,നീട്ടി വളർത്തിയ മുടിയുമായി കിടിലൻ ലുക്കിൽ ആണ് ആസിഫ് അലി സിനിമയിൽ അഭിനയിച്ചിരിക്കുന്നത്.
മന്ദാരത്തിലെ പാട്ടുകൾ ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു.

ആനന്ദം ഫെയിം അനാർക്കലി മരയ്ക്കാറും ,കല്യാണം ഫെയിം വർഷ ബെല്ലാമ്മയുമാണ് നായികമാർ. ജേക്കബ് ഗ്രിഗറി ,ഭഗത് മാനുവൽ ,അർജുൻ അശോകൻ ,മേഘമാത്യു ,ഗണേഷ് കുമാർ എന്നിവരും അഭിനയിക്കുന്നു. 

തിരക്കഥ എം. സാജാസും ,ഛായാഗ്രഹണം ബാഹുൽ രമേഷും, എഡിറ്റിംഗ് വിവേക് ഹർഷനും, സംഗീതം മുജീബ് റഹ്മാനും നിർവ്വഹിക്കുന്നു. മാജിക് മൗണ്ടൻ സിനിമാസിന്റെ ബാനറിൽ മോനിഷ രാജീവും, ടിനു തോമസും " മന്ദാരം " നിർമ്മിച്ചിരിക്കുന്നു.

പ്രണയം പ്രമേയമാക്കിയുള്ള മറ്റൊരു ചിത്രം കൂടി.  പ്രേക്ഷകരുടെ മനസിൽ "മന്ദാരം " സ്ഥാനം നേടും. 

റേറ്റിംഗ് - 3 /5 .
സലിം പി. ചാക്കോ 

No comments:

Powered by Blogger.