" പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കരയാണ് താരം"


മലയാള  സിനിമയിലെ സജീവമായ പ്രൊഡക്ഷൻ കൺട്രോളറാണ് ഷാജി പട്ടിക്കര.  നിര്‍മ്മാതാവിനെ എല്ലാപ്രതിസന്ധികളിലും ഊര്‍ജംപകര്‍ന്ന്‌ മുന്നോട്ട്‌ കൊണ്ടുപോകുന്ന വ്യക്തിയാണ് ഷാജി പട്ടിക്കര .

പി.ടി. കുഞ്ഞുമുഹമ്മദിന്റെ ഗര്‍ഷോം, ജയരാജിന്റെ ശാന്തം ഉള്‍പ്പെടെ ഏഴോളം സിനിമകളില്‍ പ്രൊഡക്ഷന്‍ മാനേജരായും വടക്കുംനാഥന്‍, പുലിജന്മം, വാസ്‌തവം, ഒരിടം തുടങ്ങിയ പതിമൂന്ന്  സിനിമകളില്‍ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവായും ടിവി ചന്ദ്രന്റെ പാഠം ഒന്ന്‌ ഒരു വിലാപം, വിലാപങ്ങള്‍ക്കപ്പുറം, ഭൂമിമലയാളം, ശങ്കരനും മോഹനനും, ഭൂമിയുടെ അവകാശികള്‍, മോഹവലയം, പെങ്ങളില, എംജി ശശിയുടെ അടയാളങ്ങള്‍, പ്രിയനന്ദനന്റെ പാതിരാകാലം തുടങ്ങിയ    സിനിമകളില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായി പ്രവര്‍ത്തിച്ചു.ഇപ്പോളിതാ ടിവി ചന്ദ്രന്റെ പെങ്ങളില, പ്രിയനന്ദനന്റെ സൈലന്‍സര്‍, പ്രദീപ്‌ നാരായണന്റെ കല്‍ക്കണ്ടം, പികെ ബാബുരാജിന്റെ കളിക്കൂട്ടുകാര്‍ എന്നീ സിനിമകളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായി പ്രവര്‍ത്തിച്ചുവരുന്നു


 പാഠം  ഒന്ന്‌ ഒരു വിലാപം, വിലാപങ്ങള്‍ക്കപ്പുറം, ഭൂമിമലയാളം, ശങ്കരനും മോഹനനും, ഭൂമിയുടെ അവകാശികള്‍, മോഹവലയം, പെങ്ങളില ഇങ്ങനെ ടിവി ചന്ദ്രന്റെ ഏഴോളം സിനിമകളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായി. ഇപ്പോള്‍ പ്രിയനന്ദനന്റെ സൈലന്‍സര്‍ ചെയ്യുന്നു.പ്രതാപ്‌ പോത്തന്‍ നായകനായി അഭിനയിച്ച പച്ചമാങ്ങ എന്ന സിനിമയ്‌ക്ക്‌ ഈയിടെ കഥ എഴുതിയിട്ടുണ്ട്‌. ഇതുവരെ  മുപ്പതോളം കഥകള്‍ വിവിധ പ്രസിദ്ധീകരണങ്ങളില്‍ എഴുതിയിട്ടുണ്ട്‌.

പിതാവ്‌: മുഹമ്മദ്‌, മാതാവ്‌: ഹാജിറ,
ഭാര്യ: ജെഷീദ ഷാജി, മകന്‍: മുഹമ്മദ്‌ ഷാന്‍ ,സഹോദരങ്ങള്‍: മുഹമ്മദ്‌ മുസ്‌തഫ
ഷെബീറലി   (സിനിമാകലാ സംവിധായകന്‍ ), ഷെബീന.

2007, 2011 എന്നീ വര്‍ഷങ്ങളില്‍ ഏറ്റവും നല്ല സിനിമ നിര്‍മ്മാണകാര്യദര്‍ശിക്കുള്ള ജെ.സി. ഫൗണ്ടേഷന്‍ പുരസ്‌കാരവും, 
2010, 2011, 2013 എന്നീ വര്‍ഷങ്ങളില്‍ ഏറ്റവും നല്ല നിര്‍മ്മാണ
കാര്യദര്‍ശിക്കുള്ള ഇന്‍സ്‌പെയര്‍ ഫിലിം അവാര്‍ഡും,  2010 ലെ സുരാസു കള്‍ച്ചറല്‍ അവാര്‍ഡും,  2011 ലെ എ.ടി. അബു പുരസ്‌കാരവും ,2013 ലെ ശാന്താദേവി പുരസ്‌കാവും,2013 പ്രേംനസീര്‍ പുരസ്‌കാരവും, 2013 ലെ മഹാത്മാ കലാസംസ്‌കൃതി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട് .

spc.

1 comment:

Powered by Blogger.