സാമുഹ്യ പ്രസക്തിയുള്ള ചിത്രം : "ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ " .

ആയുർവേദത്തിന്റെ പ്രസക്തി പറയുന്ന ഈ ചിത്രത്തിൽ പുതുമുഖങ്ങളായ വിപിൻ മംഗലശ്ശേരി, സമർഥ അബുജാക്ഷൻ ,സിൻസീർ മുഹമ്മദ്, സൗമ്യ, ഹൃദ്യ ,ശ്യാം കുറുപ്പ്  ,ലക്ഷ്മി അതുൽ എന്നിവർ അഭിനയിക്കുന്നു.  ബിജു മജീദ് സംവിധാനം ചെയ്യുന്ന ചിത്രമാണ്  " ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ " .

ഏരീസ് ഗ്രൂപ്പ് നിർമ്മിക്കുന്ന രണ്ടാമത്തെ ചാരിറ്റി ചിത്രമാണിത്. ശിവജി ഗുരുവായൂർ, സുനിൽ സുഖദ, ജാഫർ ഇടുക്കി, സാജു നവോദയ, കോട്ടയം പ്രദീപ്, സന്തോഷ് കീഴാറ്റൂർ, സീമ ജി. നായർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. 

ഏരീസ് ടെലികാസ്റ്റിങ്ങ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അഭിനി സോഹൻ, പ്രഭിരാജ് നടരാജൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ കെ. ഷിബുരാജും, സംഭാഷണം നജീബ് വള്ളിവട്ടത്തും, ഛായാഗ്രഹണം പി.സി. ലാലും, ഗാനരചന സോഹൻ റോയും, സംഗീതം ബിജു റാമും നിർവ്വഹിക്കുന്നു.

സമർത്ഥ അബുജാക്ഷൻ മികച്ച അഭിനയം കാഴ്ചവച്ചു. നൂറോളം പുതുമുഖങ്ങൾക്ക് അഭിനയിക്കാൻ അവസരം  നൽകിയെന്ന പ്രേത്യകതയുമുണ്ട് .നല്ല സിനിമയുടെ ഗണത്തിൽ ഉൾപ്പെടുത്താൻ കഴിയുന്ന സിനിമയാണിത്. 

റേറ്റിംഗ് - 3 / 5 .
സലിം പി. ചാക്കോ .

No comments:

Powered by Blogger.