" സിനിമ പ്രേക്ഷക കൂട്ടായ്മ ഓൺ ലൈൻ ന്യൂസ് " രണ്ടാം വർഷത്തിലേക്ക്. ഏല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി...

മലയാള സിനിമ മേഖലയിൽ പുതിയ അദ്ധ്യായം എഴുതി ചേർത്തിരിക്കുകയാണ് " സിനിമ പ്രേക്ഷക കൂട്ടായ്മ ". സിനിമയ്ക്ക് വേണ്ടി പ്രേക്ഷകർ തുടങ്ങിയ ഓൺലൈൻ ന്യൂസ് രണ്ടാം വർഷത്തിലേക്ക് കടക്കുന്നു. ചെറുതും ,വലുതുമായ എല്ലാ സിനിമകൾക്കും പിൻതുണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് "  സിനിമ പ്രേക്ഷക കൂട്ടായ്മ ഓൺ ലൈൻ ന്യൂസ് "പ്രവർത്തിക്കുന്നത് .

2017 ഒക്ടോബർ  1 ന് വൈകിട്ട് അഞ്ച് മണിയ്ക്ക്  പത്തനംതിട്ട ആനന്ദവൻ ആഡിറ്റോറിയത്തിൽ വച്ച് " രാമലീലയുടെ '' സംവിധായകൻ അരുൺ ഗോപിയാണ്         " www.cinemaprekshakakoottayma.com  " ഉദ്ഘാടനം ചെയ്തത്. 

ഒരു വർഷകാലം കൊണ്ട് മലയാള സിനിമ മേഖലയിലെ സിനിമ ഓൺലൈൻ രംഗത്ത് സജീവമായി വാർത്തകൾ നൽകാനും, നല്ല സിനിമകൾക്ക് പ്രചാരണം നൽകാനും കഴിഞ്ഞു. ചെറുതും ,വലതും വ്യത്യാസമില്ലാതെ എല്ലാ നടൻമാരുടെയും, നടിമാരുടെയും ചിത്രങ്ങൾക്കും  പ്രചാരണം നൽകി വരുന്നു. 

നല്ല സിനിമകൾ നല്ലതാണെന്ന് വിളിച്ച് പറയാനും ,മോശം സിനിമകൾ മോശമാണെന്ന് എഴുതുവാനും   
ശ്രദ്ധിച്ചിട്ടുണ്ട്. തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ,തെലുങ്ക് എന്നി ഭാഷകളിലെ സിനിമകൾക്കും പ്രചാരണം നൽകി വരുന്നു. 

ഞങ്ങൾക്ക് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ തന്ന പ്രിയപ്പെട്ട അന്തരിച്ച സംവിധായകൻ കെ.കെ. ഹരിദാസ്, നടൻ ക്യാപ്റ്റൻ രാജു എന്നിവരെ ഈ അവസരത്തിൽ സ്മരിക്കുന്നു. പ്രിയപ്പെട്ടവരുടെ വേർപാടിൽ ഒരിക്കൽ കൂടി അനുശോചനം രേഖപ്പെടുത്തുന്നു. 

ഈയവസരത്തിൽ ഒരുപാട് പേരോട് നന്ദി രേഖപ്പെടുത്താനുണ്ട്. സംവിധായകരായ അരുൺ ഗോപി , എം.എ. നിഷാദ്, ജിനു ഏബ്രഹാം  , കണ്ണൻ താമരക്കുളം , സേതു , മധുപാൽ , ടി.വി. ചന്ദ്രൻ ,ജി.                പ്രജേഷ്സെൻ,  രാജേഷ് കണ്ണങ്കര, ജയേഷ്  മൈനഗാപ്പള്ളി , ആദി, അജിത്ത് സി. ലോഗേഷ്, സൈജു എസ്.എസ്സ് , മൃദുൽ നായർ, ബിനു എസ്സ്, ഹരിദാസ്, രതീഷ് അമ്പാട്ട്, ജോഷി തോമസ് പള്ളിക്കൽ, ജോൺ വർഗ്ഗീസ്, ഡിജോ ജോസ് ആന്റണി, പ്രദേഷ് മോഹൻ, ഈമാനുവേൽ വി.കെ. ,നിർമ്മാതാക്കളായ  ടോമിച്ചൻ മുളകുപ്പാടം,  ബിജു തോമസ് ലോസൺ,  പി.വി. എബ്രാഹാം ,പ്രൊഡക്ഷൻ കൺട്രോളറൻമാരായ ഷാജി പട്ടിക്കര, ബാദുഷ , സിനിമ രംഗത്തെ പ്രമുഖരായ ഷൈൻ എം. ടോം, ജെമിൻ അയ്യനേത്ത്, മനു ഗോപാൽ ,മൻരാജ്‌ ,വിജി കെ. വസന്ത്, സുബ്രമണ്യൻ ബോൾഗാട്ടി, സൈമൺ പാറവെട്ടി, അൻസർ, വൈശാഖ് പവനൻ, സഞ്ജു അമ്പാടി, സജിത്ത് ടി. ശശിധരൻ, സാം തോമസ്, സന്തോഷ് ശ്രീരാഗം, ബിനു ജോർജ്ജ് ,രാജേഷ്       കുറുമാലി, ബോബൻ ജി., എസ്. അഫ്സൽ എന്നിവരോടും നന്ദി അറിയിക്കുന്നു. . 

സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന, ജില്ലാ കമ്മറ്റിയംഗങ്ങൾ  ,വെബ്സൈറ്റ് അഡ്മിനിസ്ട്രേറ്റർ വിഷ്ണു മനോഹരൻ, ഡിസൈനറുമാരായ ബിജു എം.കെ, ശ്രീജിത്ത് ഗംഗാധരൻ,  സബ്ബ് എഡിറ്ററൻമാരായ പി. സക്കീർ ശാന്തി, ബിജു മലയാലപ്പുഴ, സഞ്ജീവ് ശങ്കർ എന്നിവരോടുള്ള നന്ദിയും ഈ അവസരത്തിൽ രേഖപ്പെടുത്തുന്നു. 

സോഷ്യൽ നെറ്റ് വർക്കുകളിലൂടെ എല്ലാ സപ്പോർട്ടും തന്ന പ്രിയ സുഹൃത്തുക്കൾക്കും നന്ദി. 

എല്ലാവിധ സഹായങ്ങളും തുടർന്നും പ്രതീക്ഷിച്ചു കൊണ്ട് ,

സസ്നേഹം, 

സലിം പി. ചാക്കോ
( എഡിറ്റർ) .


Whatsapp _7561825145.
No comments:

Powered by Blogger.